Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎൻ.ഇ.എഫ്​.ടി സേവനം ഇനി...

എൻ.ഇ.എഫ്​.ടി സേവനം ഇനി 24 മണിക്കൂറും ലഭ്യം

text_fields
bookmark_border
RBI
cancel

ന്യൂഡൽഹി: എൻ.ഇ.എഫ്​.ടി സേവനം ഡിസംബർ 16 മുതൽ 24 മണിക്കൂറും ലഭ്യമാക്കുമെന്ന്​ ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക്​ ഇതിനുള്ള നിർദേശം ആർ.ബി.ഐ നൽകി. നിലവിൽ ബാങ്ക്​ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെയാണ്​ സേവനം ലഭ്യമാകുക. അവധി ദിനങ്ങളിലും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്​ചകളിലും 8 മണിമുതൽ ഉച്ചക്ക്​ ഒരു മണി വരെയാണ്​ എൻ.ഇ.എഫ്​.ടി സേവനം ലഭ്യമാക്കിയിരുന്നത്​.

എൻ.ഇ.എഫ്​.ടി സേവനം 24 മണിക്കൂറും ലഭ്യമാക്കാനുള്ള നടപടികൾ വാണിജ്യബാങ്കുകൾ ഉടൻ തന്നെ സ്വീകരിക്കണമെന്ന്​ ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്​. ഇടപാടുകളുടെ സമയം ദീർഘിപ്പിച്ച വിവരം ഉപഭോക്​താക്കളെ അറിയിക്കണമെന്നും ആർ.ബി.ഐ വ്യക്​തമാക്കിയിട്ടുണ്ട്​.

ജൂലൈ ഒന്ന്​ മുതൽ എൻ.ഇ.എഫ്​.ടി, ആർ.ടി.ജി.എസ്​ ഇടപാടുകൾക്ക്​ ചാർജ്​ ചുമത്തേണ്ടെന്ന്​ ആർ.ബി.ഐ ഉത്തരവിട്ടിരുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായിരുന്നു നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbimalayalam newsNEFT
News Summary - NEFT service to be allowed 24x7 from December 16-Business news
Next Story