നീരവ് മോദിയുടെ വീട്ടിൽ നിന്ന് 5100 കോടിയുടെ ആഭരണശേഖരം പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: വിവാദ വ്യവസായി നീരവ് മോദിയുടെ വീട്ടിൽ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ് നീരവിെൻറ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. എൻഫോഴ്സ്മെൻറ് നടത്തിയ പരിശോധനയിലാണ് ആഭരണശേഖരം കണ്ടെടുത്തത്. നീരവിെൻറ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകൾ ഡയറക്ടറേറ്റ് മരവിപ്പിക്കുകയും ചെയ്തു.
നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇൗ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്.
പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തിടെയാണ് ഇൗ തട്ടിപ്പ് പുറത്തായത്. നീരവ് ഇപ്പോൾ വിദേശത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
