നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

18:46 PM
12/06/2019
Neerav-Modi

ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നിരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ലണ്ടനിലെ വെസ്റ്റ് മിനിസ്ടേഴ്സ് മജിസ്ട്രേറ്റ് കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നീരവ് മോദി ഉന്നത കോടതിയെ സമീപിച്ചത്. 

മുമ്പ് മൂന്ന് തവണ നിരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ നിരവ് മോദി അന്വേഷണത്തെ തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ലണ്ടനില്‍ നിരവ് മോദി അറസ്റ്റിലാകുന്നത്.

Loading...
COMMENTS