Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യക്ക്​ ഏഴ്​...

ഇന്ത്യക്ക്​ ഏഴ്​ ശതമാനം വളർച്ചയുണ്ടോ; സംശയം പ്രകടിപ്പിച്ച്​ രഘുറാം രാജൻ

text_fields
bookmark_border
ഇന്ത്യക്ക്​ ഏഴ്​ ശതമാനം വളർച്ചയുണ്ടോ; സംശയം പ്രകടിപ്പിച്ച്​ രഘുറാം രാജൻ
cancel

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏഴ്​ ശതമാനം നിരക്കിൽ വളർച്ച കൈവരിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രക ടപ്പിച്ച് സാമ്പത്തിക വിദഗ്​ധനും​ മുൻ റിസർവ്​ ബാങ്ക്​ ഗവർണറ​ുമായ രഘുറാം രാജൻ. സാമ്പത്തിക ശാസ്​ത്രജ്ഞർ ഇക്കാര് യത്തിൽ വ്യക്​തത വരുത്തണമെന്നും രഘുറാം രാജൻ ആവശ്യപ്പെട്ടു.

കോൺഗ്രസിൻെറ ന്യായ്​ പദ്ധതിയെ കുറിച്ചും രഘുറാം രാജൻ അഭിപ്രായം പ്രകടനം നടത്തി. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്ക്​ മാത്രമായി നടപ്പിലാക്കിയാലെ പദ്ധതി വിജയിക്കു. പാവപ്പെട്ടവരെ കുറിച്ച്​ വിവിധ കണക്കുകൾ നിലവിലുണ്ട്​. പലപ്പോഴും വൈരുധ്യമായിരിക്കും ഇതുമായി ബന്ധപ്പെട്ട കണക്കുകളെന്നും രഘുറാം രാജൻ പറഞ്ഞു.

വൻ പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പ്​, ബാങ്കുകളുടെ ശുദ്ധീകരണം, കാർഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവക്കാണ്​ ഇനി വരുന്ന സർക്കാർ പ്രാധാന്യം കൊടുക്കേണ്ടത്​. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതൽ സുതാര്യത ആവശ്യമാണെന്നും രഘുറാം രാജൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghuram rajangdpEconomymalayalam news
News Summary - ndia Growing at 7%? Raghuram Rajan Expresses Doubt-Business news
Next Story