പൊതുമേഖല ബാങ്കുകളുടെ നഷ്​ടം ‘കണക്കിലെ കളി’

  • കഴിഞ്ഞ രണ്ടു വർഷവും വൻ പ്രവർത്തന ലാഭം 

  • •ലാഭമുണ്ടാക്കിയ പൊതുമേഖല ബാങ്കുകൾ  നഷ്​ടത്തിലായതിൽ അജണ്ടയുണ്ടെന്ന്​ ​ആക്ഷേപം

Bank

തൃ​ശൂ​ർ: രാ​ജ്യ​ത്തെ 11 പൊ​തു​േ​മ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക്​ മോ​ശ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​​​െൻറ പേ​രി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ ന​ല്ല ന​ട​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​​െൻറ നാ​ലാം പാ​ദ​ത്തി​ൽ പ​ല ബാ​ങ്കു​ക​ളും ന​ഷ്​​ടം കാ​ണി​ച്ച​ത്​ ക​ണ​ക്കി​ലെ ക​ളി​യെ​ന്ന്​ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന വൃ​ത്ത​ങ്ങ​ൾ. 2016 മാ​ർ​ച്ചി​ൽ 1.36 ല​ക്ഷം കോ​ടി​യും 2017ൽ 1.52 ​ല​ക്ഷം കോ​ടി​യു​മാ​ണ്​ പ്ര​വ​ർ​ത്ത​ന ലാ​ഭം എ​ന്നി​രി​ക്കെ കാ​ന​റ ഉ​ൾ​പ്പെ​ടെ​യു​ള്ള ബാ​ങ്കു​ക​ൾ ന​ഷ്​​ട​പ്പ​ട്ടി​ക​യി​ലേ​ക്ക്​ വീ​ണ​തും ദേ​ന ബാ​ങ്കി​ന്​ വാ​യ്​​പ കൊ​ടു​ക്കാ​ൻ​പോ​ലും പ​റ്റാ​ത്ത​തും ആ​ർ.​ബി.​െ​എ​യി​ലൂ​ടെ കേ​ന്ദ്രം ന​ട​ത്തു​ന്ന ചി​ല നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

യ​ഥാ​ർ​ഥ​ത്തി​ൽ എ​ല്ലാ ബാ​ങ്കു​ക​ളും ഇ​പ്പോ​ഴും ലാ​ഭ​ത്തി​ലാ​ണെ​ന്ന്​ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​രേ​ന്ദ്ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ന​ഷ്​​ടം മ​റ്റു ചി​ല രീ​തി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ്. ലാ​ഭ​ത്തി​ലെ വ​ലി​യൊ​രു വി​ഹി​തം കി​ട്ടാ​ക്ക​ട​ത്തി​ൽ നി​ക​ത്താ​ൻ നീ​ക്കി​വെ​ക്കേ​ണ്ടി വ​രു​ന്ന​താ​ണ്​ (​പ്രൊ​വി​ഷ​ൻ) ബാ​ങ്കു​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ഇ​തി​നെ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റും ആ​ർ.​ബി.​െ​എ​യു​മാ​ണ്. 4,859 കോ​ടി രൂ​പ ന​ഷ്​​ടം പ്ര​ഖ്യാ​പി​ച്ച കാ​ന​റ ബാ​ങ്ക്​ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ വ​ലി​യൊ​രു വി​ഹി​തം കി​ട്ടാ​ക്ക​ടം മൂ​ലം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ന​ഷ്​​ട​ത്തി​ലേ​ക്ക്​ മാ​റ്റി വെ​ച്ച​തി​ലൂ​ടെ​യാ​ണ്​ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. 

തു​ക നീ​ക്കി​വെ​ക്കു​ന്ന​ത്​ നാ​ല്​ പാ​ദ​ങ്ങ​ളാ​യി തി​രി​ക്കാ​മെ​ന്നി​രി​ക്കെ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ വ​ക​യി​രു​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ക​ടും​പി​ടി​ത്ത​മാ​ണ്. ഇ​തു​വ​​ഴി ബാ​ങ്ക്​ വ​ൻ ന​ഷ്​​ട​ത്തി​ലാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്ക​പ്പെ​ടും. ന​ല്ല ന​ട​പ്പി​​​െൻറ പേ​രി​ൽ ദേ​ന ബാ​ങ്ക്​ വാ​യ്​​പ സ്വീ​ക​രി​ക്കു​ന്ന​തും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ആ​ർ.​ബി.​െ​എ വി​ല​ക്കി​യി​ട്ടു​ണ്ട്. നി​ക്ഷേ​പ​ക​ർ​ക്ക്​ നി​ക്ഷേ​പ​ത്തു​ക​യു​ടെ 90 ശ​ത​മാ​നം വാ​യ്​​പ കൊ​ടു​ക്കാ​ൻ മാ​ത്ര​മാ​ണ്​ അ​നു​മ​തി. 
ബാ​ങ്ക്​ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നു വ​ന്നാ​ൽ പു​തി​യ നി​ക്ഷേ​പം വ​രി​ല്ല. നി​ക്ഷേ​പ​വും വാ​യ്​​പ​യും നി​ല​ക്കു​ന്ന​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും ബാ​ങ്കി​​​െൻറ മു​ന്നോ​ട്ടു പോ​ക്ക്​ പ്ര​യാ​സ​മാ​വും. ഇൗ ​അ​വ​സ്​​ഥ മ​നഃ​പൂ​ർ​വം സൃ​ഷ്​​ടി​ക്കു​ന്ന​താ​െ​ണ​ന്ന്​ ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ലെ മൊ​ത്തം കി​ട്ടാ​ക്ക​ട​ത്തി​​​െൻറ 25 ശ​ത​മാ​നം വ​രു​ത്തി​യ 12 ക​മ്പ​നി​ക​ളു​ടെ പേ​രും വി​ശ​ദാം​ശ​ങ്ങ​ളും റി​സ​ർ​വ്​ ബാ​ങ്ക്​ പു​റ​ത്തു വി​ട്ടി​രു​ന്നു. 

5,165 കോ​ടി രൂ​പ കി​ട്ടാ​ക്ക​ട​മാ​ക്കി​യ ​േജ്യാ​തി സ്​​ട്രെ​ക്​​ചേ​ഴ്​​സ്​ മു​ത​ൽ 44,478 കോ​ടി രൂ​പ തി​രി​​ച്ച​ട​ക്കേ​ണ്ട ഭൂ​ഷ​ൺ സ്​​റ്റീ​ൽ  വ​രെ​യു​ള്ള ക​മ്പ​നി​ക​ൾ ആ​കെ 2,53,733 കോ​ടി രൂ​പ ബാ​ങ്കു​ക​ൾ​ക്ക്​ കൊ​ടു​ക്കാ​നു​ണ്ട്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം 9.5 ല​ക്ഷം കോ​ടിയാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ, ഇ​തി​​​െൻറ ഇ​ര​ട്ടി​യോ​ളം വ​രു​മെ​ന്ന്​ ന​േ​​ര​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ർ.​ബി.​െ​എ​യു​ടെ ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ്​​ ബാ​ങ്ക്​​റ​പ്​​റ്റ്​​സി കോ​ഡ്​ (​െഎ.​ബി.​സി) പ്ര​കാ​രം ക​മ്പ​നി​ക​ൾ​ക്ക്​ ഒ​റ്റ​ത്ത​വ​ണ തു​ക​യ​ട​ച്ച്​ ക​ടം തീ​ർ​പ്പാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. 

ആ​ർ.​ബി.​െ​എ പ​ട്ടി​ക​യി​ലു​ള്ള 12 ക​മ്പ​നി​ക​ളി​ൽ പ​ല​തി​നും ആ​കെ തി​രി​ച്ച​ട​ക്കാ​നു​ള്ള തു​ക​യു​ടെ നാ​ലി​ലൊ​ന്നു മാ​ത്രം അ​ട​ച്ച്​ ഇ​ട​പാ​ട്​ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്. ഇ​തോ​ടെ, ബാ​ക്കി തു​ക ബാ​ങ്കു​ക​ളു​ടെ​ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ​നി​ന്ന്​ എ​ടു​ക്കേ​ണ്ടി വ​രും. ഇ​ത്​ ആ​ത്യ​ന്തി​ക​മാ​യി ബാ​ങ്കു​ക​ളെ ന​ഷ്​​ട​ത്തി​ലാ​ക്കും.
ന​ഷ്​​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബാ​ങ്ക്​-​ധ​ന​കാ​ര്യ, ഇ​ൻ​ഷു​റ​ൻ​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടു​ക​യും ല​യി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ അ​ജ​ണ്ട​യാ​ണ്​ എ​ഫ്.​ആ​ർ.​ഡി.​െ​എ ബി​ല്ലി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക്​ ഇൗ ​ല​ക്ഷ്യ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ടി. ​ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Loading...
COMMENTS