Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുമെന്ന്​ ഭയം; ജെറ്റ്​ എയർവേയ്​സിനായി ഇടപ്പെട്ടത്​ മോദി

text_fields
bookmark_border
jet-airways-narendra-modi
cancel

ന്യൂഡൽഹി: പ്രതിസന്ധിയിലായ വിമാന കമ്പനി ജെറ്റ്​എയർവേയ്​സിനെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട ്​ ഇടപെട്ടുവെന്ന്​ റിപ്പോർട്ട്​. ലോക്​സഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ജെറ്റ്​ എയർവേയ്​സിൽ തൊഴിൽ നഷ്​ടമുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുമെന്ന്​ മോദി ഭയപ്പെട്ടിരുന്നതായാണ്​ സൂചന. ഇതിൻെറ അടിസ്ഥാനത്തിൽ പൊതുമേഖല ബാങ്കുകളോട്​ പ്രശ്​നത്തിൽ ഇടപ്പെടാൻ മോദി നേരിട്ട്​ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ റോയി​ട്ടേഴ്​സിൻെറ റിപ്പോർട്ട്​ സൂചിപ്പിക്കുന്നു.

അതേസമയം, ജെറ്റ്​യർവേയ്​സ്​ ഓഹരികളുടെ വില പത്താഴ്​ചക്കിടയിലെ ഉയർന്ന മൂല്യത്തിലെത്തി. ഓഹരി വില ആറ്​ ശതമാനമാണ്​ ഉയർന്നത്​. കമ്പനിയുടെ കൂടുതൽ വിമാനങ്ങൾ നിലത്തിറക്കുന്നതിനെതിരായ ഉത്തരവാണ്​ വിമാന കമ്പനിയുടെ ഓഹരികൾ തുണയായത്​. ഏപ്രിൽ അവസാനത്തോടെ 40 വിമാനങ്ങൾ കൂടി ജെറ്റ്​ എയർവേയ്​സ്​ സർവീസ്​ നടത്തുമെന്ന പ്രഖ്യാപനവും വിപണിയിൽ ജെറ്റ്​ എയർവേയ്​സ്​ ഓഹരികൾക്ക്​ അനുകൂലമായി.


നേരത്തെ ജെറ്റ്​ എയർവേയ്​സ്​ ചെയർമാൻ നരേഷ്​ ഗോയൽ സ്ഥാനമൊഴിഞ്ഞിരുന്നു. കമ്പനി കടുത്ത പ്രതിസന്ധിയിലേക്ക്​ പോയതോടെയാണ്​ ഗോയൽ രാജിവെച്ചത്​. ഇതിന്​ ശേഷം ജെറ്റ്​ എയർവേയ്​സിനെ രക്ഷിക്കാൻ 15 ബില്യൺ​ ​ എസ്​.ബി.ഐ വായ്​പയായി അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modijet airwaysmalayalam newsCrisis Airline
News Summary - Narendra modi jet airways issue-Business news
Next Story