ഒറ്റ ദിനം 1,007 സർവിസുകൾ; സ്വന്തം  റെക്കോഡ്​ തിരുത്തി മുംബൈ വിമാനത്താവളം

22:42 PM
09/12/2018
Mumbai Airport

മും​ബൈ: ഒ​റ്റ ദി​വ​സം 1,007 വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി സ്വ​ന്തം റെ​ക്കോ​ഡ്​ പ​ഴ​ങ്ക​ഥ​യാ​ക്കി മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം. രാ​ജ​സ്​​ഥാ​നി​ലെ ഉ​ദ​യ്​​പു​രി​ൽ അം​ബാ​നി പു​ത്രി​യു​ടെ വി​വാ​ഹ​ത്തി​ന്​ എ​ത്തി​യ​വ​രു​ടെ വി​മാ​ന​ങ്ങ​ൾ​കൂ​ടി വ​ൻ​തോ​തി​ൽ എ​ത്തി​യ​താ​ണ്​ മും​ബൈ​ക്ക്​ പു​തി​യ റെ​ക്കോ​ഡ്​ സ​മ്മാ​നി​ച്ച​ത്.

 ക​ഴി​ഞ്ഞ ജൂ​ൺ ആ​റി​ന്​ 1,003 വി​മാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്​​ത​താ​ണ്​ നി​ല​വി​ലെ റെ​ക്കോ​ഡ്.​ മു​കേ​ഷ്​ അം​ബാ​നി​യു​െ​ട മ​ക​ൾ ഇ​ഷ​യും ആ​ന​ന്ദ്​ പി​രാ​മ​ലും ത​മ്മി​ലെ വി​വാ​ഹം ബു​ധ​നാ​ഴ്​​ച​യാ​ണെ​ങ്കി​ലും ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങി​. 

മു​ം​ബൈ​യി​ൽ​നി​ന്ന്​ വ്യ​വ​സാ​യ പ്ര​മു​ഖ​രും ബോ​ളി​വു​ഡ്​ താ​ര​പ്പ​ട​യും സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ളി​ലും ഹെ​ലി​കോ​പ്​​റ്റ​റു​ക​ളി​ലു​മാ​യി ഉ​ദ​യ്​​പു​രി​ലേ​ക്കു വെ​ച്ചു​പി​ടി​ച്ച​താ​ണ്​ മും​ബൈയിൽ തി​ര​ക്കു​കൂ​ട്ടി​യ​ത്. മ​ണി​ക്കൂ​റി​ൽ 48ഉം 35​ഉം സ​ർ​വി​സു​ക​ൾ വീ​തം കൈ​കാ​ര്യം ചെ​യ്യാ​നാ​വു​ന്ന ര​ണ്ടു റ​ൺ​വേ​ക​ളാ​ണ്​ മും​ബൈയിലു​ള്ള​ത്.

Loading...
COMMENTS