Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ് അം​ബാ​നിയും ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു

text_fields
bookmark_border
akash-ambani-sloka-mehta
cancel

മുംബൈ: റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നിയുടെ മകൻ ആകാശും വജ്രവ്യാപാരി റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. വിവാഹ നിശ്ചയ ചടങ്ങുകൾ ഗോവയിൽ വെച്ചാണ് നടന്നത്. ഈ വർഷം ആദ്യമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചത്. വിവാഹ നിശ്ചയവും കല്യാണവും സംബന്ധിച്ച വിവരങ്ങൾ അംബാനി കുടുംബം ഔദ്യോഗികമായി പുറത്തുവിട്ടില്ല. എന്നാൽ, വിവാഹ നിശ്ചയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പുറത്തുവിട്ടു. 

akash-ambani-sloka-mehta

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രനാണ് 25കാരനായ ആകാശ്. ലോകത്തിലെ തന്നെ വലിയ വജ്രവ്യാപാര സ്ഥാപനങ്ങളിലൊന്നായ റോസി ബ്ലൂ ഡയമണ്ട്സിന്‍റെ ഉടമ റസൽ മേത്തയുടെയും മോനയുടെയും ഇളയ മകളാണ് ശ്ലോക. മുംബൈ ദീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്കൂളിൽ ഒരുമിച്ച് പഠിച്ച ആകാശും ശ്ലോക‍യും അടുത്ത സുഹൃത്തുകളാണ്. 

ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിലും പ്രിൻസ്റ്റൻ സർവകലാശാലയിലും ആണ് ശ്ലോക മേത്ത പഠനം പൂർത്തിയാക്കിയത്. നിലവിൽ കുടുംബ സ്ഥാപനത്തിൽ ഡയറക്ടറും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണക്ട് ഫോർ എന്ന സംഘടനയുടെ സഹ സ്ഥാപകയുമാണ് ശ്ലോക.

ആനന്ദ്, ഇഷ എന്നിവരാണ് മുകേഷ്^നിത ദമ്പതികളുടെ മറ്റ് മക്കൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mukesh Ambani’s son Akash to wed diamantaire’s daughter Shloka Mehta -Business News
Next Story