Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജമ്മുകശ്​മീരിലും...

ജമ്മുകശ്​മീരിലും ലഡാക്കിലും നിക്ഷേപം നടത്തു​ം -മുകേഷ്​ അംബാനി

text_fields
bookmark_border
ജമ്മുകശ്​മീരിലും ലഡാക്കിലും നിക്ഷേപം നടത്തു​ം -മുകേഷ്​ അംബാനി
cancel

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ച്​ ജമ്മുകശ്​മീരിലും ലഡാക്കിലും നിക്ഷേപം നടത്താനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. ജമ്മുകശ്​മീരി​ലെയും ലഡാക ്കിലേയും ജനങ്ങളുടെ വികസന സ്വപ്​നങ്ങൾക്കൊപ്പം റിലയൻസ്​ ഉണ്ടാവുമെന്ന്​ മുകേഷ്​ അംബാനി പറഞ്ഞു. വരും ദിവസങ്ങളിൽ ജമ്മുകശ്​മീരിനും ലഡാക്കിനുമായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പ്​ നൽകി.

ജമ്മുകശ്​മീരിലെ ടൂറിസം, കൃഷി, ഐ.ടി, ആരോഗ്യരംഗം തുടങ്ങിയവയിൽ സ്വകാര്യ കമ്പനികൾ നിക്ഷേപം നടത്തണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ റിലയൻസിൻെറ പ്രഖ്യാപനം​. റിലയൻസ്​ ഓഹരി ഉടമകളുടെ 42ാമത്​ വാർഷിക പൊതു യോഗത്തിലാണ്​ അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്​.

ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നിരവധി കമ്പനികൾ സംസ്ഥാനത്ത്​ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച്​ രംഗത്തെത്തുന്നുണ്ടെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഡയറി ഉൽപന്നങ്ങളുടെ നിർമാതാക്കളായ അമുൽ ഇന്ത്യ, ഹെൽമെറ്റ്​ നിർമാതാക്കളായ സ്​റ്റീൽബേർഡ്​, ഹോട്ടൽ രംഗത്തെ പ്രമുഖ കമ്പനിയായ ലെമൺ ട്രീ എന്നിവർ കശ്​മീരിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച്​ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRelaince industry
News Summary - Mukesh Ambani's RIL-Business news
Next Story