കോവിഡിനിടയിലും ചടുല നീക്കങ്ങളുമായി അംബാനി; അടുത്തതെന്ത്​?

21:36 PM
26/05/2020
mukesh ambani

മുംബൈ: കോവിഡ്​ 19 ബാധക്കിടയിലും ഇന്ത്യൻ വ്യവസായലോകം കുറേക്കാലമായി ശ്രദ്ധിച്ചത്​ മുകേഷ്​ അംബാനിയെന്ന്​ വ്യവസായിയുടെ നീക്കങ്ങൾ തന്നെയായിരുന്നു. ഇന്ത്യൻ ടെലികോം വിപണിയിൽ സർവാധിപത്യം ലക്ഷ്യമിട്ട്​ അംബാനി തുടക്കം കുറിച്ച ജിയോയിലേക്ക്​ എത്തിയ നിഷേപമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി വ്യവസായ ലോകത്തെ ചർച്ച. 10 ബില്യൺ ഡോളറി​​​​െൻറ നിക്ഷേപമാണ്​ കഴിഞ്ഞ കുറച്ച്​ മാസങ്ങളായി ജിയോയിലുണ്ടായത്​.

ജിയോയെ വിദേശവിപണിയിൽ ലിസ്​റ്റ്​ ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ അംബാനി നടത്തുന്നതെന്നാണ്​ റിപ്പോർട്ട്​. അടുത്ത 24 മാസത്തിനുള്ള ജിയോയുടെ വിദേശ ഓഹരി വിപണിയിലെ ഐ.പി.ഒ നടക്കും. ഏത്​ വിപണിയിലാണ്​ ഓഹരി വിൽപനയുണ്ടാകുകയെന്ന വ്യക്​തമല്ല. 31 ബില്യൺ ഡോളറി​​െൻറ നിക്ഷേപം ഐ.പി.ഒയിലൂടെ ജിയോക്കായി സ്വരൂപിക്കാനാണ്​ അംബാനിയുടെ നീക്കം. 

കെ.കെ.ആർ&കോ എന്ന കമ്പനിയാണ്​ റിലയൻസ്​ ജിയോയിൽ അവസാനമായി നിക്ഷേപം നടത്തിയത്​. ഫേസ്​ബുക്ക്​, സിൽവർ ലേക്ക്​ പാർട്​നേഴ്​സ്​, ജനറൽ അറ്റ്​ലാറ്റിക്​ തുടങ്ങിയ സ്ഥാപനങ്ങളും ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. 

Loading...
COMMENTS