രണ്ട്​ ദിവസത്തെ അംബാനിയുടെ വരുമാന വർധനവ്​ 29,000 കോടി

19:07 PM
16/08/2019
mukesh-ambani-24

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാനുമായ മുകേഷ്​ അംബാനിയുടെ വരുമാനത്തിൽ  രണ്ട്​ ദിവസം കൊണ്ട്​ ഉണ്ടായത്​ 29,000 കോടിയുടെ വർധനവ്​. റിലയൻസിൻെറ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിന്​ ശേഷം കമ്പനിയുടെ ഓഹരി വില ഉയർന്നതാണ്​ അംബാനിക്ക്​ തുണയായത്​. റിലയൻസ്​ ഇൻഡസ്​ട്രീസിൽ ഏറ്റവും കൂടുതൽ ഓഹരികൾ ഉള്ളത്​ മുകേഷ്​ അംബാനിക്കാണ്​.

ബുധനാഴ്​ച റിലയൻസ്​ ഓഹരികൾ 1,162 രൂപയിലാണ്​ വ്യാപാരം നടത്തിയിരുന്നത്​. എന്നാൽ, വെള്ളിയാഴ്​ച റിലയൻസ്​ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്​ 1,288 രൂപയിലാണ്.​ ഇതോടെയാണ്​ അംബാനിക്ക്​ വൻ നേട്ടമുണ്ടായത്​. ബ്ലുബെർഗിൻെറ പട്ടിക പ്രകാരം റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ 13ാം സ്ഥാനത്താണ്​. ഏകദേശം 49.9 ബില്യൺ ഡോളറാണ്​ മുകേഷ്​ അംബാനിയുടെ ആസ്​തി.

18 മാസത്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക്​ റിലയൻസിനെ എത്തിക്കുമെന്ന്​ ഓഹരി ഉടമകളുടെ യോഗത്തിൽ അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ റിലയൻസ്​ ഓഹരികൾ വലിയ കുതിപ്പുണ്ടായത്​.

Loading...
COMMENTS