കോൺഗ്രസിനെ പിന്തുണച്ച് മുകേഷ് അംബാനി; മകൻ ബി.ജെ.പിക്കൊപ്പം
text_fieldsമുംബൈ: ദക്ഷിണ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് മുകേഷ് അംബാനി രംഗത്തെത്തിയതി ന് പിന്നാലെ ബി.ജെ.പി റാലിയിൽ പങ്കെടുത്ത് മകൻ ആനന്ദ് അംബാനി. ബാന്ദ്ര കുർലയിൽ നടന്ന നരേന്ദ്രമോദിയുടെ റാലിയ ിലാണ് അംബാനിയുടെ മകൻ ആനന്ദ് പങ്കെടുത്തത്. താൻ രാജ്യത്തെ പിന്തുണക്കുന്നതിനും മോദിയുടെ പ്രസംഗം കേൾക്കുന് നതിനുമായാണ് എത്തിയിരിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു.
അതേസമയം മുംബൈയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുന്നതായി മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ സൗത്ത് മണ്ഡലത്തിലെ സ്ഥാനാർഥിയായ മിലിന്ദ് ദേവ്റയെയാണ് മുകേഷ് അംബാനി പിന്തുണച്ചത്. മുകേഷ് അംബാനിയുടെ കോൺഗ്രസ് പിന്തുണ ബി.ജെ.പി ഇനി അധികാരത്തിലെത്തില്ലെന്നതിൻെറ സൂചനയാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2014ലും കോൺഗ്രസിനെ മുകേഷ് അംബാനി പിന്തുണച്ചിരുന്നുവെന്ന് പറഞ്ഞാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഈ വാദത്തിൻെറ മുനയൊടിച്ചത്.
നിലവിൽ ബാലൻസിങ് രാഷ്ട്രീയത്തിനാണ് അംബാനി കുടുംബം ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിലെത്താൻ സാധ്യതകൾ ഏറെയാണ്. ഇയൊരു സാഹചര്യത്തിലാണ് കോൺഗ്രസിനെയും ബി.ജെ.പിയേയും പിന്തുണച്ച് അംബാനി കുടുംബം രംഗത്തെത്തിയത്.
