കോൺഗ്രസ്​ സ്ഥാനാർഥിയെ പിന്തുണച്ച്​ മുകേഷ്​ അംബാനി

18:04 PM
18/04/2019
mukesh ambani

മുംബൈ: മു​ംബൈ സൗത്ത്​ മണ്ഡലത്തിലെ കോൺഗ്രസ്​ സ്ഥാനാർഥി മിലിന്ദ്​ ദേവ്​റയെ പിന്തുണച്ച്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. സ്ഥാനാർഥി പുറത്ത്​ വിട്ട വീഡിയോയിലാണ്​ മുകേഷ്​ പിന്തുണ അറിയിക്കുന്നത്​. സൗത്ത്​ മുംബൈ മണ്ഡലത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്​കാരിക സാഹചര്യങ്ങളെ കുറിച്ച്​ മിലിന്ദിന്​ നല്ല അറിവുണ്ടെന്ന്​ അംബാനി വീഡിയോയിൽ പറയുന്നു.

മിലിന്ദ്​ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ വീഡിയോ പുറത്ത്​ വിട്ടത്​. സൗത്ത്​ മുംബൈ മണ്ഡലത്തിലെ വ്യാപാരത്തിലെ നഷ്​ടപ്രതാപം വീണ്ടെടുക്കുമെന്നും തൊഴിലുകൾ സൃഷ്​ടിക്കുമെന്നും മിലിന്ദ്​ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്​. ഇതാദ്യമായാണ്​ മുകേഷ്​ അംബാനി പരസ്യമായി ഒരു സ്ഥാനാർഥിയെ പിന്തുണച്ച്​ രംഗത്തെത്തുന്നത്​.

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി റിലയൻസ്​ കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്കെതിരെ വിമർശനങ്ങൾ ശക്​തമാക്കുന്നതിനിടെയാണ്​ മുകേഷ്​ കോൺഗ്രസ്​ സ്ഥാനാർഥിയെ പിന്തുണച്ച്​ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്​. 

Loading...
COMMENTS