Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമുകേഷ്​ അംബാനി...

മുകേഷ്​ അംബാനി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നൻ

text_fields
bookmark_border
മുകേഷ്​ അംബാനി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നൻ
cancel

ന്യൂഡൽഹി: ഹോ​​​േങ്കാങ്ങിലെ റിയൽ എസ്​റ്റേറ്റ്​ രാജാവായി വാഴ്​ത്തപ്പെടുന്ന  ലി കാഷ്​ ഇങ്ങിനെ പിന്തള്ളി  മു​േകഷ്​ അംബാനി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനായി. ജിയോ ഫോർ ജി മൊബൈൽ ഇൻറർനെറ്റും ജിയോ ഫോണുകളും അവതരിപ്പിച്ചതിലൂടെ കമ്പനിയുടെ ഒാഹരി മൂല്യത്തിലുണ്ടായ റെക്കോഡ്​ കുതിപ്പാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ മേധാവി കൂടിയായ മുകേഷ്​ അംബാനിക്ക്​ ഏഷ്യയിലെ രണ്ടാം ധനികപട്ടത്തിലേക്ക്​ വഴിതെളിച്ചത്​.

ധനകാര്യസ്​ഥാപനമായ ബ്ലൂംബർഗാണ്​ ഏഷ്യയിലെ വൻസമ്പന്നരുടെ പട്ടിക തയാറാക്കിയത്​. ഒാൺലൈൻ വാണിജ്യസ്​ഥാപനമായ ആലി ബാബ ​ഗ്രൂപ്​ മേധാവി ചൈനയിലെ ജാക്​ മായാണ്​ നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. 

ഇൗ വർഷം ഏകദേശം 80,000 കോടി രൂപയുടെ വരുമാനവർധനയാണ്​ മുകേഷ്​ അംബാനിക്കുണ്ടായത്​. ഇതോടെ അദ്ദേഹത്തി​​െൻറ സ്വകാര്യസമ്പാദ്യം 2.2 ലക്ഷം കോടിയിലെത്തി. 2016 അവസാനം ലോകസമ്പന്നരിൽ 26ാം സ്​ഥാനത്തുണ്ടായിരുന്ന അംബാനി ഇപ്പോൾ 19ാം സ്​ഥാനത്താണ്​. അതേസമയം ടെലികോം രംഗത്തെ വൻ നിക്ഷേപം മൂലം റിലയൻസ്​ കമ്പനിയുടെ കടബാധ്യത 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്നും ബ്ലൂംബർഗ്​ വ്യക്​തമാക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asiajiomukesh ambaniRelaincemalayalam newssecond richest
News Summary - Mukesh Ambani 2nd Richest In Asia-Business news
Next Story