പി.എഫ്​ അക്കൗണ്ട്​ മാറ്റം ലളിതമാക്കുന്നു

23:26 PM
11/08/2017
ന്യൂ​ഡ​ൽ​ഹി: ജോ​ലി​യോ സ്ഥാ​പ​ന​മോ മാ​റു​ന്ന​ത്​ അ​നു​സ​രി​ച്ച്​ ജീ​വ​ന​ക്കാ​ർ പി.​എ​ഫ്​ അ​ക്കൗ​ണ്ട്​ നി​ർ​ത്തു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ന്നു. പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കാ​തെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള​ു​ടെ നൂ​ലാ​മാ​ല​ക​ളി​ൽ ക​ു​രു​ങ്ങാ​തെ​യും ഇ​നി പി.​എ​ഫ്​ അ​ക്കൗ​ണ്ട്​ പു​തി​യ ജോ​ലി സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​നാ​വു​ന്ന സം​വി​ധാ​നം അ​ടു​ത്ത മാ​സം മു​ത​ൽ  നി​ല​വി​ൽ വ​രും. 

ജീ​വ​ന​ക്കാ​രോ തൊ​ഴി​ലാ​ളി​ക​ളോ ത​ങ്ങ​ളു​ടെ ജോ​ലി മാ​റു​േ​മ്പാ​ഴൊ​ക്കെ പി.​എ​ഫ്​ അ​ക്കൗ​ണ്ട്​ ക്ലോ​സ്​ ചെ​യ്യു​ക​യാ​ണ്​ നി​ല​വി​ലെ പ​തി​വ്. പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച്​ ഒ​റ്റ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ൽ അ​ത്​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. അ​ടു​ത്ത മാ​സം മു​ത​ൽ പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കാ​തെ ത​ന്നെ ത​നി​യെ അ​ക്കൗ​ണ്ടു​ക​ൾ പു​തി​യ തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ മാ​റും. എ​ല്ലാ പി.​എ​ഫ്​ അ​ക്കൗ​ണ്ടും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ പ​രി​ഷ്​​ക്കാ​രം ന​ട​പ്പാ​ക്കു​ന്ന​ത്. 

അ​ക്കൗ​ണ്ട്​ ക്ലോ​സ്​ ചെ​യ്യു​ക​യോ പു​തി​യ​ത്​ തു​റ​ക്കു​ക​യോ ചെ​യ്യാ​തെ ത​ന്നെ മൂ​ന്ന്​ ദി​വ​സ​ത്തി​ന​കം പു​തി​യ സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ പി.​എ​ഫ്​ അ​ക്കൗ​ണ്ട്​ മാ​റു​​ന്ന രീ​തി​യാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.
COMMENTS