Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവരാനിരിക്കുന്നത്​ വൻ...

വരാനിരിക്കുന്നത്​ വൻ പ്രതിസന്ധി; ഇന്ത്യയുടെ വളർച്ചാ നിരക്ക്​ 2.5 ശതമാനമാകുമെന്ന്​ മുഡീസ്​

text_fields
bookmark_border
moodys-agency
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഇന്ത്യ വൻ പ്രതിസന്ധി അഭിമുഖീകരിക്കുമെന്ന്​ മുഡീസ്​ പ്രവചനം. 2020ൽ ഇന്ത്യയുടെ വളർച്ച നിരക്ക്​ 2.5 ശതമാനമായി കുറയുമെന്നാണ്​ റേറ്റിങ്​ ഏജൻസി വ്യക്​തമാക്കുന്നത്​. ആഴ്​ചകൾക്ക്​ മുമ്പ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 5.3 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു മുഡീസ്​ പ്രവചനം. ഇതാണ്​ ഏജൻസി താഴ്​ത്തിയിരിക്കുന്നത്​.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ വായ്​പകളുടെ തോതിൽ വൻ കുറവ്​ രേഖപ്പെടുത്തുകയാണ്​. ബാങ്കുകളിലേയും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലേയും പണ​പ്രതിസന്ധിയാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം. ഇതിന്​ പുറമേ കോവിഡ്​ 19 കൂടി എത്തിയതോടെ സമ്പദ്​വ്യവസ്ഥ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമെന്നാണ്​ മൂഡീസ്​ വ്യക്​തമാക്കുന്നത്​.

ലോക്​ഡൗണിന്​ മുമ്പ്​ റേറ്റിങ്​ ഏജൻസിയായ എസ്​&പി ഗ്ലോബൽ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ 5.2 ശതമാനമായി കുറച്ചിരുന്നു. ലോക്​ഡൗണിന്​ ശേഷം എസ്​&പി ഇത്​ വീണ്ടും കുറക്കുമെന്നാണ്​ സൂചന. മുഡീസ്​ ചൈനയുടെ വളർച്ചാ നിരക്കും 3.3 ശതമാനമായി കുറച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsMoodysRating agency
News Summary - Moody's slashes India GDP growth in 2020 to 2.5%-Business news
Next Story