Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയുടെ വളർച്ച...

ഇന്ത്യയുടെ വളർച്ച കുറയുമെന്ന്​ മൂഡീസും

text_fields
bookmark_border
moodys-101019.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ന​ട​പ്പു​വ​ർ​ഷം 5.8 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​യു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ധ​ന​കാ​ര്യ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്. നേ​ര​ത്തെ 6.2 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​വ​ചി​ച്ച സ്ഥാ​ന​ത്താ​ണ്​ കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ൽ. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം ബാ​ധി​ച്ച മാ​ന്ദ്യ​ത്തെ തു​ട​ർ​ന്ന്​ ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ കു​റ​വും നി​ക്ഷേ​പ​ത്തി​ലെ ഇ​ടി​വും തൊ​ഴി​ൽ ല​ഭ്യ​ത​യി​ല്ലാ​താ​യ​തും​​​ വ​ള​ർ​ച്ച​ക്ക്​ ദോ​ഷ​ക​ര​മാ​യെ​ന്ന്​ മൂ​ഡീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മാ​ന്ദ്യ​ത്തി​​െൻറ ല​ക്ഷ​ണ​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും.​ 2020-21 ആ​കു​േ​മ്പാ​ഴേ​ക്കും ഇ​ന്ത്യ​ക്ക്​ 6.6 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​കും. കു​റ​ഞ്ഞ കാ​ല​ത്തേ​ക്ക്​ ഇ​ത്​ ഏ​ഴ്​ ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നും മൂ​ഡീ​സ്​ പ​റ​യു​ന്നു. ഏ​ഷ്യ​ൻ ഡെ​വ​ല​പ്​​മ​െൻറ്​ ബാ​ങ്ക്, സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ആ​ൻ​ഡ്​ പു​വ​ർ, ഫി​ച്ച്​ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും ഈ ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച കു​റ​യു​മെ​ന്ന്​ നേ​ര​േ​ത്ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

രാജ്യത്ത്​ മാന്ദ്യമുണ്ടോ? ചോദ്യത്തിൽനിന്ന്​ തലയൂരി ധനമന്ത്രി
മും​ൈ​ബ: രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​​െൻറ പി​ടി​യി​ലാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ​ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച കു​റ​യു​മെ​ന്ന്​ രാ​ജ്യാ​ന്ത​ര ധ​ന​കാ​ര്യ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്​ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വാ​ർ​ത്താ​ലേ​ഖ​ക​രി​ൽ​നി​ന്ന്​ ഈ ​ചോ​ദ്യ​മു​യ​ർ​ന്ന​ത്. എ​ന്നാ​ൽ, അ​തി​നു​ നേ​രി​ട്ട്​ ഉ​ത്ത​രം പ​റ​യാ​ൻ മ​ന്ത്രി ത​യാ​റാ​യി​ല്ല. അ​തേ​സ​മ​യം, സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ മെ​ല്ലെ​പ്പോ​ക്ക്​ നേ​രി​ടാ​ൻ മേ​ഖ​ല തി​രി​ച്ച്​ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

വ​ലി​യ വ​രു​മാ​ന ന​ഷ്​​ടം സ​ഹി​ച്ചു​കൊ​ണ്ടു​ത​ന്നെ കോ​ർ​പ​റേ​റ്റ്​ നി​കു​തി വെ​ട്ടി​ക്കു​റ​െ​ച്ച​ന്ന്​ പ​റ​ഞ്ഞ മ​ന്ത്രി, ക​യ​റ്റു​മ​തി കൂ​ട്ടാ​നും കൂ​ടു​ത​ൽ വാ​യ്​​പ വി​ത​ര​ണം ചെ​യ്യാ​നും അ​തു​വ​ഴി വി​പ​ണി​യെ ച​ലി​പ്പി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ച​ു വ​രു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​വ​ശ്യ​മാ​യ മേ​ഖ​ല​യി​ലെ​ല്ലാം​ ആ​ശ്വാ​സ​ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpEconomyindia newsmoodys rating
News Summary - moodys cut indias growth forecast -india news
Next Story