ജി.ഡി.പി വളർച്ച നിരക്ക് 6.2ശതമാനമാക്കി താഴ്ത്തി മൂഡീസ്
text_fieldsന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ വളർച ്ച നിരക്ക് 6.2 ശതമാനമാക്കി താഴ്ത്തി ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. 6.8 ശത മാനമാകുമെന്ന നേരേത്തയുള്ള പ്രവചനമാണ് പുതിയ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതുക്കി നിശ്ചയിച്ചത്.
കടുത്ത സാമ്പത്തിക സാഹചര്യങ്ങൾക്കു പുറമെ തൊഴിൽ രംഗത്തെ മാന്ദ്യം, ഗ്രാമീണ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ ഘടകങ്ങൾ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ പിറകോട്ട് നയിക്കുന്നതായി ഏജൻസി പറയുന്നു.
രാജ്യാന്തര സമ്മർദം കുറവായിട്ടും വ്യവസായ രംഗത്തെ മന്ദത, കോർപറേറ്റുകൾക്ക് വായ്പ ലഭിക്കുന്നതിലെ താമസം തുടങ്ങിയവ നിക്ഷേപ രംഗത്ത് മാന്ദ്യം സൃഷ്ടിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ 5.8 ശതമാനമായിരുന്നു രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ വളർച്ച നിരക്ക്. ഇതാകട്ടെ, കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.