വളർച്ചാ നിരക്കിലെ കുറവ്​, തൊഴിലില്ലായ്​മ: പരിഹാരത്തിന്​ മന്ത്രിതല സമിതിക്ക്​ രൂപം നൽകി മോദി

19:20 PM
05/06/2019

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്​നങ്ങളായ വളർച്ചാ നിരക്കിലെ കുറവ്​, തൊഴിലില്ലായ്​മ എന്നിവക്ക്​ പരിഹാരം കാണാൻ മന്ത്രിതല സമിതിക്ക്​ രൂപം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രണ്ട്​ സമിതികൾക്കാണ്​ മോദി രൂപം നൽകിയിരിക്കുന്നത്​.

നിക്ഷേപത്തെ കുറിച്ചും വളർച്ചാ നിരക്കിനെ സംബന്ധിച്ചും പഠിക്കുന്നതിനായി അഞ്ചംഗ സമിതിയെയാണ്​ നിയോഗിച്ചിരിക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ പുറമേ ആഭ്യന്തര മന്ത്രി അമിത്​ ഷാ, ഗതാഗത മന്ത്രി നിഥിൻ ഗഡ്​കരി, ധനമന്ത്രി നിർമലാ സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ എന്നിവരാണ്​ സമിതി അംഗങ്ങൾ.

തൊഴിലിനെ കുറിച്ചും നൈപുണ്യ വികസനത്തെ കുറിച്ചും പഠിക്കാനായി 10 അംഗ സംഘത്തെയാണ്​ നിയോഗിച്ചിരിക്കുന്നത്​. അമിത്​ ഷാ, നിർമലാ സീതാരാമൻ, പിയൂഷ്​ ഗോയൽ, നരേന്ദ്രസിങ്​ ടോമർ, പൊക്രിയാൽ നിഷാങ്ക്​, ധർമേന്ദ്ര പ്രദാൻ, മഹേന്ദ്ര നാഥ്​ പാണ്ഡേ, സന്തോഷ്​ കുമാർ ഗാങ്​വാർ, ഹർദീപ്​ സിങ്​ പുരി തുടങ്ങിയവരാണ്​ സമിതി അംഗങ്ങൾ.

ഒന്നാം മോദി സർക്കാർ അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നു തൊഴിലില്ലായ്​മയും വളർച്ചാ നിരക്കിലെ കുറവും. 17പാദങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലേക്ക്​ രാജ്യത്തെ വളർച്ചാനിരക്ക്​ എത്തിയിരുന്നു. തൊഴിലില്ലായ്​മ 45 വർഷത്തിനിടയിലെ കൂടിയ നിരക്കിലാണ്​ ഉള്ളത്​. 

Loading...
COMMENTS