ഇന്ത്യയുടെ ജി.ഡി.പി നിരക്ക്​ പെരുപ്പിച്ച്​ കാട്ടിയെന്ന്​ മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്​ടാവ്​

19:28 PM
11/06/2019
aravind-subramanyam

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാനിരക്ക്​ പെരുപ്പിച്ച്​ കാട്ടിയെന്ന ആരോപണവുമായി മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രമണ്യം. ഇന്ത്യൻ എക്​സ്​പ്രസ്​ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ്​ അരവിന്ദ്​ സുബ്രമണ്യത്തിൻെറ ആരോപണം. യു.പി.എ, എൻ.ഡി.എ സർക്കാറുകൾ വളർച്ചാ നിരക്ക്​ പെരുപ്പിച്ച്​ കാട്ടുകയായിരുന്നുവെന്നാണ്​ അദ്ദേഹം പറയുന്നത്​. 

2011-2012 സാമ്പത്തിക വർഷത്തിലും 2016-2017 വർഷത്തിലുമുള്ള ജി.ഡി.പി വളർച്ചാ നിരക്ക്​ സംബന്ധിച്ച കണക്കുകളിലാണ്​ പിഴവുണ്ടായിരിക്കുന്നത്​. ഈ വർഷങ്ങളിൽ സമ്പദ്​വ്യവസ്ഥ 7 ശതമാനം വളർച്ചയുണ്ടാക്കിയെന്നായിരുന്നു കണക്കുകൾ. എന്നാൽ 2.5 ശതമാനം കുറവിൽ 4.5 ശതമാനം വളർച്ച മാത്രമാണ്​​ സമ്പദ്​വ്യവസ്ഥയിൽ ഈ വർഷങ്ങളിൽ ഉണ്ടായതെന്നും അരവിന്ദ്​ സു​ബ്രമണ്യം പറഞ്ഞു.

നിർമാണ മേഖലയിൽ 15 മുതൽ 17 ശതമാനം വരെ വളർച്ച മാത്രമാണ്​ ഉണ്ടായത്​. എന്നാൽ, വളർച്ചാ നിരക്ക്​ പെരുപ്പിച്ച്​ കാട്ടിയത്​ രാഷ്​ട്രീയ തീരുമാനമല്ലെന്നാണ്​ അരവിന്ദ്​ സുബ്രമണ്യം വ്യക്​തമാക്കുന്നത്​. രണ്ടാം യു.പി.എ ഭരണകാലത്തെ ഉദ്യോഗസ്ഥരാണ്​ ജി.ഡി.പി പെരുപ്പിച്ച്​ കാട്ടിയതിന്​ പിന്നിൽ. കൃത്യമായ രീതിയിൽ ജി.ഡി.പി കണക്കാക്കിയിരുന്നെങ്കിൽ ബാങ്കിങ്​, കാർഷിക രംഗങ്ങളിൽ ശരിയായ ഇടപ്പെടലുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

Loading...
COMMENTS