ഇന്ധന വില കുറച്ചതിനെ പരിഹസിച്ച് പ്രധാനമന്ത്രിക്ക് ഒമ്പത് പൈസയുടെ ചെക്ക്
text_fieldsന്യൂഡൽഹി: റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് രാജ്യത്തെ ഇന്ധനവില. പ്രതിദിന വില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെയാണ് വില വലിയ രീതിയിൽ കൂടിയത്. ഇന്ധനവില വലിയ രീതിയിൽ കൂടുന്നതിനെതിരെ തെലുങ്കാനയിൽ നിന്നുള്ള വി.ചന്ദ്രയ്യ നടത്തിയ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഒമ്പത് പൈസയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് ഇന്ധന വില വർധനവിൽ ചന്ദ്രയ്യ പ്രതിഷേധം രേഖപ്പെടുത്തിയത്.
നിങ്ങൾ ഒമ്പത് പൈസ പെട്രോളിന് കുറിച്ചു. പെട്രോൾ വില കുറഞ്ഞതിൽ നിന്ന് എനിക്ക് ലാഭം കിട്ടിയ തുക താൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് എന്നറിയിച്ചാണ് ചന്ദ്രയ്യ ഒമ്പത് പൈസയുടെ ചെക്ക് കൈമാറിയത്. ജില്ല കലക്ടർ ഉൾപ്പടെ പെങ്കടുത്ത ചടങ്ങിലായിരുന്നു ചന്ദ്രയ്യയുടെ വ്യത്യസ്തമായ പ്രതിഷേധം.
ഇന്ധന വില വർധിക്കുേമ്പാഴും അതിലുടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. അധിക നികുതിയിലുടെ ലഭിക്കുന്ന പണം രാജ്യത്തിെൻറ വികസനത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ഇതിന് ന്യായമായി പറഞ്ഞത്. കേന്ദ്രസർക്കാറിെൻറ ഇൗ നിലപാടിനെ കൂടിയാണ് പരോക്ഷമായി ചന്ദ്രയ്യ കളിയാക്കിയിരിക്കുന്നത്.
