മിൽമ ഉൽപന്നങ്ങൾ ഇനി ഓൺലൈൻ വഴിയും
text_fieldsകൊച്ചി: മില്‍മയുടെ പാൽ ഉള്‍പ്പെടെ എല്ലാ ഉൽപന്നങ്ങളും ഇനി ഓണ്‍ലൈന്‍ വഴി വീടുകളിലും ഉപഭോക്താക്കള്‍ ആവശ്യപ്പെ ടുന്ന ഇടങ്ങളിലുമെത്തും. ‘എ.എം നീഡ്‌സ്’ എന്ന മൊബൈൽ ആപ്പ് വഴിയായിരിക്കും ഐസ്ക്രീം ഒഴികെ പാലുല്‍പന്നങ്ങളുടെ വിപ ണനം. ഇതിനുപുറമെ പ്രഭാത ഭക്ഷണത്തിനാവശ്യമായ ദോശമാവ്, ഇഡ്ഡലി മാവ് തുടങ്ങിയ ഉൽപന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും.
പരീക്ഷണാര്‍ഥം ജൂണ്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുകയെന്ന് മില്‍മ ചെയര്‍മാ ന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ അറിയിച്ചു. നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍വഴി ഭക്ഷണ വിതരണം നടത്തുന്നവരെയാണ് ഹോം ഡെല ിവറിക്കായി ഉപയോഗിക്കുക. സർവിസ് ചാർജായി ചെറിയൊരു തുകയും ഈടാക്കും. പരീക്ഷണ പദ്ധതി വിജയിച്ചാല്‍ കൊച്ചിയടക്കം മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഓൺലൈൻ വിപണിയോടുള്ള ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
നഗരവാസികള്‍ക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കളെക്കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മില്‍മ വിഭാവനം ചെയ്യുന്നത്. ഓണ്‍ലൈന്‍ ഡെലിവറിക്ക് അതത് സ്ഥലങ്ങളിലെ അഞ്ചു കി.മീ ചുറ്റളവില്‍ പ്രത്യേക വിതരണകേന്ദ്രം സ്ഥാപിക്കും. ഇവിടെ നിന്നായിരിക്കും ഓണ്‍ലൈന്‍ വിതരണക്കാര്‍ക്ക് ഉല്‍പന്നം ലഭ്യമാക്കുക. ഗുണമേന്മയുള്ള യഥാര്‍ഥ ഉല്‍പന്നങ്ങള്‍ തന്നെയാണ് ഉപഭോക്താക്കളിലേക്കെത്തുന്നതെന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
മില്‍മയുടെ വിറ്റാമിനടങ്ങിയ പാല്‍ 30 മുതല്‍ വിപണിയില്‍
കൊച്ചി: വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി ചേര്‍ത്ത് മില്‍മ പാല്‍ കൂടുതല്‍ മേന്മയോടെ ഉപഭോക്താക്കളിലേക്കെത്തുന്നു. പുതിയ ഡിസൈനിലെ പാക്കറ്റിൽ പാല്‍ എറണാകുളം മേഖല പരിധിയില്‍ ഈ മാസം 30 മുതല്‍ വിപണിയിലെത്തും. എറണാകുളം, കോട്ടയം, തൃശൂര്‍, കട്ടപ്പന െഡയറികളില്‍ നിന്നായിരിക്കും വിതരണം. വിറ്റാമിന്‍ ചേര്‍ക്കുന്നതിന് അധികച്ചെലവ് വരുമെങ്കിലും നിലവിലെ വില തന്നെയാണ് ഈടാക്കുക. തുടക്കത്തില്‍ ഓറഞ്ച് നിറത്തിലെ പ്രൈഡ് പാലിലാണ് വിറ്റാമിന്‍ ചേര്‍ക്കുക.
ഇന്ത്യയില്‍ 50 ശതമാനത്തിലധികം പേരില്‍ വിറ്റാമിന്‍ ഡിയുടെയും വിറ്റാമിന്‍ എയുടെയും അഭാവമുണ്ടെന്ന കേന്ദ്ര ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഈ നീക്കമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിര്‍ദേശാനുസരണം നാഷനല്‍ െഡയറി െഡവലപ്മെൻറ് ബോര്‍ഡ്, ഇന്ത്യ നുട്രീഷന്‍ ഇനിഷ്യേറ്റിവ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പാല്‍ വിപണിയിലിറക്കുന്നത്.
90 ദിവസം വരെ കേടുകൂടാതെയിരിക്കുന്ന പാലും ഉടന്‍ മില്‍മ വിപണിയിലിറക്കും. കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ െഡയറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തിൽ പാല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. 54 കോടി മുടക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
മില്‍മ എറണാകുളം മേഖല യൂനിയന്‍ ഈ സാമ്പത്തിക വര്‍ഷം 11.33 കോടിയുടെ ലാഭമാണ് ലക്ഷ്യമിടുന്നതെന്ന് എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. 682.84 കോടി ചെലവും 694.17 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം ലഭിച്ചു. മേഖല യൂനിയെൻറ പാല്‍ സംഭരണം പ്രതിദിനം 3.3 ലക്ഷം ലിറ്ററും വിപണനം 3.5 ലക്ഷം ലിറ്ററുമാണ്.
കേരളത്തില്‍ ആഭ്യന്തര പാലുല്‍പാദനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് പാല്‍ ലഭ്യമായിട്ടില്ല. 13 ലക്ഷം ലിറ്ററാണ് പ്രതിദിനം ആവശ്യം. 12.5 ലക്ഷം ലിറ്ററാണ് കേരളത്തില്‍നിന്ന് ലഭിക്കുന്നതെന്നും മിൽമ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബോര്‍ഡ് അംഗങ്ങളായ മേരി ലോനപ്പന്‍, ജോമോന്‍ ജോസഫ്, മേഖല എം.ഡി ഡോ.മുരളീധരദാസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
