മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന് മുന്നറിയിപ്പുമായി സെബി ചെയർമാൻ
text_fieldsമുംബൈ: മ്യൂച്ചൽ ഫണ്ട് കമ്പനികൾ നിക്ഷേപം നടത്തുേമ്പാൾ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് സെബി ചെയർമാൻ അജയ് ത്യാ ഗി. കുറഞ്ഞ കാലയളവിൽ മികച്ച റിട്ടേൺ ലഭിക്കാനായി നഷ്ട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നത് മ ്യൂച്ചൽ ഫണ്ട് കമ്പനികൾ ഒഴിവാക്കണമെന്ന് അജിത് ത്യാഗി ആവശ്യപ്പെട്ടു.
മ്യൂച്ചൽ ഫണ്ട് ശരിയാണെന്നാണ് നമ്മുടെ ടാഗ്ലൈൻ. നിക്ഷേപകർക്ക് മ്യൂച്ചൽ ഫണ്ടുകളിൽ വിശ്വാസമുണ്ട്. വർഷങ്ങൾ കൊണ്ടാണ് ഈ വിശ്വാസം ആർജിച്ചെടുത്തത്. ഒരു സംഭവം മതി അതില്ലാതാകാനെന്നും ത്യാഗി വ്യക്തമാക്കി.
വായ്പ നൽകുന്നതും നിക്ഷേപം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് മ്യൂച്ചൽ ഫണ്ട് കമ്പനികൾ മനസിലാക്കണം. സുരക്ഷയും റിട്ടേണും നോക്കി മാത്രമേ മ്യൂച്ചൽ ഫണ്ട് കമ്പനികൾ നിക്ഷേം നടത്താവുവെന്ന് അജിത് ത്യാഗി പറഞ്ഞു. ആംഫി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
