Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രോ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കി
text_fieldsbookmark_border
ന്യൂഡൽഹി: സ്വകാര്യ പങ്കാളിത്തമില്ലാതെ ഇനി മെട്രോ റെയിൽ പദ്ധതികളില്ല. മെട്രോ നിർമാണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത പ ദ്ധതി നിർബന്ധമാക്കുന്ന പുതിയനയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
സ്വകാര്യ പങ്കാളിത്തം ഇല്ലെങ്കിൽ കേന്ദ്രസഹായം കിട്ടില്ല. റെയിൽ നിർമാണം, ഒാേട്ടാമാറ്റിക് ഫീ കലക്ഷൻ, പ്രവർത്തന-അറ്റകുറ്റപ്പണികൾ എന്നിവയിലെല്ലാം സ്വകാര്യ പങ്കാളിത്തം അനുവദിക്കും. കേന്ദ്രസഹായത്തിന് അപേക്ഷിക്കണമെങ്കിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണം. അടുത്ത അഞ്ചു കി.മീറ്ററിലേക്കുകൂടി നീട്ടാനുള്ള സൗകര്യം ഉറപ്പുവരുത്തണം. റെയിൽ പദ്ധതിക്കൊപ്പം അനുബന്ധ സേവന, സൗകര്യങ്ങളുടെ പദ്ധതി, നിക്ഷേപ നിർദേശങ്ങളും ഉൾക്കൊള്ളിക്കണം. പദ്ധതി നിർദേശം മൂന്നാമതൊരു ഏജൻസി പരിശോധിക്കണം. സംസ്ഥാനങ്ങൾക്ക് പദ്ധതി നിക്ഷേപ സമാഹരണത്തിന് ബോണ്ട് ഇറക്കാം. നിരക്ക് നിർണയത്തിന് സംസ്ഥാനങ്ങൾക്ക് പ്രത്യേക അേതാറിറ്റി രൂപവത്കരിക്കാം.
കേന്ദ്രസഹായം കിട്ടാൻ മൂന്നു വിധത്തിലാണ് സാധ്യത. പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയിലെ ഫണ്ടിെൻറ പോരായ്മ കേന്ദ്രം നികത്തുന്നതാണ് ഒരു മാർഗം. പദ്ധതി ചെലവിെൻറ 10 ശതമാനം കേന്ദ്രസർക്കാർ ധനസഹായം നൽകുന്നതാണ് രണ്ടാമത്തേത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒാഹരി പങ്കാളിത്തമാണ് മൂന്നാമത്തെ മാർഗം. കൊച്ചി അടക്കം എട്ടു നഗരങ്ങളിലായി ഇപ്പോൾ 370 കി.മീറ്റർ മെട്രോപാതകൾ രാജ്യത്തുണ്ട്. ലഖ്നോവിലും മറ്റു 12 നഗരങ്ങളിലുമായി 537 കി.മീറ്റർ പാതയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story