ഇന്ധന വിലയറിയാൻ ആപ്പും സൈറ്റും മെസേജും

13:25 PM
19/06/2017

ഇന്നത്തെ ഇന്ധന വില എന്താണെന്ന്​ അറിയാൻ ഉപയോക്​താക്കൾക്ക്​ എന്താണ്​ വഴി? അതിന്​ എണ്ണ കമ്പനികൾ മൂന്ന്​ സംവിധാനങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. വെബ്​സൈറ്റ്​, മൊബൈൽ ആപ്​, മൊബൈൽ സന്ദേശം എന്നിവ വഴിയാണ്​ വിലയറിയാനാവുക. മൂന്ന്​ പ്രമുഖ എണ്ണ കമ്പനികളുടെ വെബ്​സൈറ്റുകളിലും വില പ്രദർശിപ്പിച്ച്​ തുടങ്ങിയിട്ടുണ്ട്​. 

www.iocl.com, www.bharatpetroleum.in, www.hindustanpetroleum.com എന്നിവയിലാണ്​ ഇൗ സംവിധാനം ഒരുക്കിയിരിക്കുന്നത്​. പ്രമുഖ നഗരങ്ങളിലെ വില പൊതുവായി പ്രദർശിപ്പിക്കുന്നതിനൊപ്പം പെട്രോൾ പമ്പ്​ ലൊക്കേറ്റർ സംവിധാനമുപയോഗിച്ച്​ ഒാരോ പമ്പിലെയും വില പ്രത്യേകം അറിയാനും സംവിധാനമുണ്ട്​. ഒാ​േരാ നഗരത്തിലെയും പമ്പുകൾ തമ്മിലും വില വ്യത്യാസമുണ്ടാകാം എന്നതിനാലാണിത്​. 

ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ൽ ​േകാർപറേഷ​​െൻറ fuel@IOC,  ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​​​െൻറ smartDrive, ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യ​​​ത്തി​​​​​െൻറ My HPCL എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ്​ ചെയ്​തും വില അറിയാം. ഒാരോ കമ്പനിയുടെ നമ്പറിലേക്കും എസ്​.എം.എസ്​ അയച്ചും വില അറിയാം. ഇതിനുപക്ഷേ, ഒാരോ പമ്പി​​െൻറയും ഡീലർ കോഡ്​ അറിയണം. 

ഡീലർ കോഡ്​പമ്പുകളിൽ പ്രദർശിപ്പിക്കണം എന്നാണ്​ ചട്ടം. ഡീലർ കോഡ്​ അടിച്ച്​ പമ്പ്​ ഏത്​ കമ്പനിക്ക്​ കീഴിലാണോ അവർക്ക്​ മെസേജ്​ അയക്കുകയാണ്​ വേണ്ടത്​. ഇതിനായി ​െഎ.ഒ.സി 9224998849 എ​​​ന്ന ന​​​മ്പ​​​റും ബി​​​.പി​​​.സി​​​.എൽ  9223112222 എ​​​ന്ന ന​​​മ്പറും  എച്ച്​.പി.സി.എൽ 9222201122 എ​​​ന്ന ന​​​മ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

COMMENTS