ഇ-വ്യാപാര ഭീമൻമാർക്കെതിരെ വ്യാപാരികളുടെ സംഘടന സമരത്തിന്​

  • അ​ഞ്ചു ല​ക്ഷം വ്യാ​പാ​രി​ക​ൾ പ​​ങ്കെ​ടു​ക്കും

23:05 PM
10/11/2019
e-commerce-101119.jpg

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ നി​ക്ഷേ​പ ച​ട്ട​ങ്ങ​ൾ നി​ര​ന്ത​രം ലം​ഘി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ഇ-​വ്യാ​പാ​ര ഭീ​മ​ൻ​മാ​രാ​യ ആ​മ​സോ​ൺ, ഫ്ലി​പ്​​കാ​ർ​ട്ട്​ തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​ര​സ്യ സ​മ​ര​വു​മാ​യി വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ​ ട്രെ​ഡേ​ഴ്​​സ്​ (സി.​എ.​ഐ.​ടി). ന​വം​ബ​ർ 13ന്​ ​ബു​ധ​നാ​ഴ്​​ച ദേ​ശീ​യ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ദി​നാ​ച​ര​ണ​ത്തോ​ടെ​യാ​കും സ​മ​ര പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം.  2020 ജ​നു​വ​രി 10 വ​രെ നീ​ളും.

ന​വം​ബ​ർ 20ന്​ 500 ​ന​ഗ​ര​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തും. അ​ഞ്ചു ല​ക്ഷം വ്യാ​പാ​രി​ക​ൾ പ​​ങ്കെ​ടു​ക്കും. ജ​നു​വ​രി ആ​റു മു​ത​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നോ​ടെ സ​മാ​പി​ക്കും. ജ​നു​വ​രി ഒ​മ്പ​തി​ന്​ യോ​ഗം ചേ​ർ​ന്ന്​ ര​ണ്ടാം​ഘ​ട്ട സ​മ​ര​പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കും.

Loading...
COMMENTS