Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആരോഗ്യ പ്രശ്​നം​;...

ആരോഗ്യ പ്രശ്​നം​; ചോക്​സിയുടെ മൊഴി ആൻറിഗ്വയിൽ പോയി എടുക്കണമെന്ന്​ അഭിഭാഷകൻ

text_fields
bookmark_border
Mehul-Choksi
cancel

മുംബൈ: 13,500 കോ​ടി​യു​ടെ പി.എൻ.ബി തട്ടിപ്പ്​ നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്​സിയുടെ മൊഴി എടുക്കണമെങ്കിൽ ആൻറിഗ്വയിലേക്ക്​ പോകണമെന്ന്​ അഭിഭാഷകൻ. ആ​ൻ​റി​ഗ്വ പൗ​ര​ത്വം നേ​ടി ക​രീ​ബി​യ​ൻ ദ്വീ​പി​ൽ ക​ഴി​യു​ന്ന മെ​ഹു​ൽ ചോ​ക്​​സി​ക്ക്​ ഇന്ത്യയിലേക്ക്​ വരുന്നതിന്​ ആരോഗ്യപരമായ തടസങ്ങളുണ്ടെന്നും​ അഭിഭാഷകൻ സഞ്​ജയ്​ അബ്ബോട്ട് അറിയിച്ചു​. ​

ചോക്​സിയുടെ മൊഴി രേഖപ്പെടുത്താൻ ഇന്ത്യയിലേക്ക് വരണമെന്ന്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ആവശ്യപ്പെട്ടതിന്​ പിന്നാലെയാണ്​ അഭിഭാഷകൻ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് അറിയിച്ചത്​.

യാത്ര ചെയ്​ത്​ വരാനുള്ള ആരോഗ്യപരമായ പ്രശ്​നങ്ങൾ കാരണം മൊഴി വീഡിയോ കോൺഫറൻസ്​ വഴി രേഖപ്പെടുത്താമെന്നും അല്ലെങ്കിൽ എൻഫോഴ്​സ്​മ​​െൻറ്​ ആൻറിഗ്വയിലെത്തി മൊഴിയെടുക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. അതു​മല്ലെങ്കിൽ മൂന്ന്​ മാസങ്ങൾ കാത്തിരുന്നാൽ ആരോഗ്യനില വീണ്ടെടുത്തതിന്​ ശേഷം ചോക്​സി ഇന്ത്യയിലേക്ക്​ വന്ന്​ മൊഴി നൽകുമെന്നും സഞ്​ജയ്​ അറിയിച്ചു.

ചോക്​സിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാൻ എൻഫോഴ്​സ്​മ​​െൻറ്​ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതി​​​െൻറ വാദം കേൾക്കവേയാണ്​ അഭിഭാഷകൻ നിലപാട്​ അറിയിച്ചത്​.

ദിവസങ്ങൾക്ക്​ മുമ്പ്​ ചോക്​സിയുടെ വിദേശ വ്യാപാരങ്ങളുമായി ബന്ധമുള്ളയാളെ ​െകാൽക്കത്തയിൽ എൻഫോഴ്​സ്​മ​​െൻറ്​ അറസ്​റ്റു ചെയ്​തിരുന്നു. ഹോ​േങ്കാങ്ങിൽനിന്ന്​ എത്തിയ ദീപക്​ കുൽക്കർണി എന്നയാളെ​ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചായിരുന്നു എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ ഉദ്യോഗസ്​ഥർ അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mehul ChoksiPNB ScamAntiguapnb case
News Summary - mehul choksi-business news
Next Story