Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightത​െൻറ ജീവനക്കാരുടെ...

ത​െൻറ ജീവനക്കാരുടെ ഭാവി അനിശ്​ചിതത്വത്തിലാക്കിയത്​ സർക്കാർ - മെഹുൽ ചോക്​സി

text_fields
bookmark_border
Mehul-Choksi
cancel

ന്യൂഡൽഹി: ത​​​െൻറ സ്​ഥാപനങ്ങളിലെ 6000 ഒാളം വരുന്ന ജോലിക്കാരുടെയും ഒാഹരി പങ്കാളികളുടെയും ഭാവി അനിശ്​ചിതത്വത്തിലാക്കിയത്​ സർക്കാറാണെന്ന്​ പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതിയായി രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സി. ആൻറ്വിഗയിൽ നിന്ന്​ പുറത്തുവിട്ട രണ്ടാം വിഡിയോ അഭിമുഖത്തിലൂടെയാണ്​ ​ചോക്​സി ആരോപണം ഉന്നയിച്ചത്​. തനി​െക്കതിരെ വ്യാജ പരാതിയുള്ളതിനാൽ ഭയന്നാണ്​ ജീവിക്കുന്നതെന്നും ചോക്​സി വ്യക്​തമാക്കി.

ത​​​െൻറ ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ചു. വ്യാപാര സാധനങ്ങൾ പിടിച്ചെടുത്തു, സെർവറും പിടിച്ചെടുത്തു. ഇതെല്ലാം ഒരാഴ്​ചക്കുള്ളിലാണ്​ സംഭവിച്ചത്​. താൻ ആശുപത്രിയിൽ നിന്ന്​ തിരിച്ചെത്തും മുമ്പ്​ തന്നെ സ്​ഥാപനങ്ങളിൽ ആരും ജോലി ചെയ്യാതായി. അമേരിക്കയിൽ ചികിത്​സയിലായതിനാലാണ്​ ഫെബ്രുവരിയിൽ തിരികെ എത്താൻ സാധിക്കാതിരുന്നതെന്നും ചോക്​സി പറഞ്ഞു.

താൻ എങ്ങനെയാണ്​ സുരക്ഷക്ക്​ ഭീഷണിയാകുന്നത്​ എന്ന്​ വ്യക്​തമാക്കാതെയാണ്​ പാസ്​ പോർട്ട്​ അസാധുവാക്കിയത്​. പാസ്​പോർട്ട്​ ഹാജരാക്കുന്ന പ്രശ്​നമില്ലെന്നും ചോക്​സി പറഞ്ഞു.

ഗീതാഞ്​ജലി ജ്വല്ലേഴ്​സി​ലെ ഒാഹരി പങ്കാളികളുടെയും ജീവനക്കാരുടെയും ഭാവി അനിശ്​ചിതത്വത്തിലാക്കിയത്​ സർക്കാറാണ്​. ലോകത്തോ ഇന്ത്യയിലോ ഏതെങ്കിലും ഒരു കമ്പനി ഒരാഴ്​ചക്കുള്ളിൽ അടച്ചുപൂട്ടിയിട്ടുണ്ടോ? ഒരു ദിവസം കൊണ്ട്​ ഇൗ കമ്പനി അടച്ചു പൂട്ടു​േമ്പാൾ അതുമായി ബന്ധപ്പെട്ട ജനങ്ങളു​െട ജീവിതത്തെ കുറിച്ച്​ ആരെങ്കിലും ചിന്തി​ച്ചിട്ടുണ്ടോ എന്നും ചോക്​സി ചോദിച്ചു.

13,500 കോ​ടി​യു​ടെ തട്ടിപ്പ്​ നടത്തിയ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ മെ​ഹു​ൽ ചോ​ക്​​സി രാ​ജ്യം​വി​ട്ട​ത്. ഡ​യ​മ​ണ്ട്​ വ്യാ​പാ​രി​യും മ​രു​മ​ക​നു​മാ​യ നീ​ര​വ്​ മോ​ദി​യാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി. ജ​നു​വ​രി 15നാ​ണ്​ ചോ​ക്​​സി കരീബിയൻ രാജ്യമായ ആ​ൻ​റി​ഗ്വ ആൻറ്​ ബർബുഡ പൗ​ര​നാ​യ​ത്. അ​തേ മാ​സം, 29നാ​ണ്​ സി.​ബി.​െ​എ കേ​സെ​ടു​ക്കു​ന്ന​ത്. ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യെ​ന്നാ​യി​രു​ന്നു രാ​ജ്യം​വി​ട്ട ചോ​ക്​​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അവാസ്തവവുമാണെന്ന് നേരത്തെ മറ്റൊരു അഭിമുഖത്തിൽ മെഹുൽ ചോക്​സി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMehul Choksipnb fraud case
News Summary - Mehul Choksi Blamed the Government - Business News
Next Story