നീരവ്​ ​മോദിയെ കണ്ടെത്താൻ അന്വേഷണം നടത്തുന്നില്ലെന്ന്​ വിദേശകാര്യ മന്ത്രാലയം

18:36 PM
22/02/2018

ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ തട്ടിപ്പ്​ നടത്തിയ നീരവ്​ മോദിയെ കണ്ടെത്താൻ അന്വേഷണങ്ങളൊന്നും നടത്തുന്നില്ലെന്ന്​ വിദേശകാര്യ മന്ത്രാലയം. നീരവ്​​ എവിടെയുണ്ടെന്ന്​ കണ്ടെത്തേണ്ടത്​ അന്വേഷണ എജൻസികളാണെന്നും വിദേശകാര്യ മന്ത്രാലയം വക്​താവ്​ രവീഷ്​ കമുർ പറഞ്ഞു. നീരവി​​​​െൻറ പാസ്​പോർട്ട്​ റദ്ദാക്കാതിരിക്കാനാുള്ള കാരണം കാണിക്കൽ നോട്ടീസ്​ ​ കൈമാറിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

നീരവ്​ മോദിയുടെ പുതിയ ഇമെയിൽ അഡ്രസിലേക്കാണ്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരിക്കുന്നത്​. കൂടാതെ അദ്ദേഹത്തി​​​​െൻറ ഇന്ത്യയിലെ വിലാസത്തിലേക്കും നോട്ടീസ്​ അയച്ചിട്ടുണ്ട്​. കാരണം ​കാണിക്കൽ നോട്ടീസിനുള്ള നീരവി​​​​െൻറ മറുപടിക്കായി കാത്തിരിക്കുകയാണ്​. അ​ത്​ ലഭിച്ചില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ട്​ പോവുമെന്ന്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ പറഞ്ഞു. അടുത്തതായി നീരവ്​ മോദിയുടെ പാസ്​പോർട്ട്​ റദ്ദാക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നാണ്​ സൂചന.

കഴിഞ്ഞ ഫെബ്രുവരി 16നാണ്​ വിദേശകാര്യ മന്ത്രാലയം നീരവ്​ മോദിയുടെ പാസ്​പോർട്ട്​ സസ്​പെൻഡ്​ ചെയ്​തത്​. അതേ സമയം, നീരവ്​ മോദി ബെൽജിയത്തിലുണ്ടെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. പി.എൻ.ബി ബാങ്കി​​​​െൻറ ജാമ്യം ഉപയോഗിച്ച്​ 11,300 കോടി രൂപ നീരവ്​ ​േമാദി തട്ടിയെടുത്തുവെന്നാണ്​ ആരോപണം.

Loading...
COMMENTS