മാരുതി സുസുക്കി റിറ്റ്സിെൻറ ഉൽപ്പാദനം നിർത്തുന്നു
text_fieldsമുംബൈ: ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി അവരുടെ ഹാച്ച് ബാക്ക് റിറ്റ്സിെൻറ ഉൽപ്പാദനം നിർത്തുന്നു. പ്രമുഖ ദേശീയ പത്രമായ ഇക്കണോമിക് ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ടു മാസമായി റിറ്റ്സിെൻറ ഉൽപ്പാദനം കമ്പനി നിർത്തവെച്ചിരിക്കുകയായിരുന്നു. റിറ്റ്സിനെ പിൻവലിച്ച് ആ സ്ഥാനത്തേക്ക് ഇഗ്നിസിനെ കൊണ്ട് വരാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് അറിയുന്നത്.
ഫെബ്രുവരിയിൽ തന്നെ റിറ്റ്സിെൻറ ഉൽപ്പാദനം നിർത്താൻ മാരുതി ആലോചിച്ചിരുന്നെങ്കിലും പിന്നീട് 28,000 യൂണിറ്റുകൾ കൂടി നിർമ്മിക്കുകയായിരുന്നു. മാരുതിയുടെ മറ്റ് ഹാച്ച്ബാക്കുകളായ സ്വിഫ്റ്റിെൻറയും സെലേറിയോയുടെയും വിൽപനയുമായി താരത്മ്യം ചെയ്യുേമ്പാൾ വളരെ കുറവാണ് റിറ്റ്സിെൻറ വിൽപ്പന. ഇൗ വർഷം ആഗ്സറ്റ് സെപ്തംബർ മാസങ്ങളിൽ യഥാക്രമം 3018,2515റിറ്റ്സി കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2009ൽ പുറത്തിറക്കിയ റിറ്റ്സിൽ എഴുവർഷത്തിനിടെ ഒരു തവണ മാത്രമാണ് മാരുതി രൂപമാറ്റം വരുത്തിയത്. ശരാശരി 2500 മുതൽ 3000 യുണിറ്റുകൾ വരെയായിരുന്നു റിറ്റ്സിെൻറ പ്രതിമാസ വിൽപന.
കാറുകളുടെ നിർമാണത്തിൽ ഇപ്പോൾ തന്നെ മാരുതി പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ മോശം പ്രകടനം കാഴ്ച വെക്കുന്ന കാറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ മാരുതി നിർബന്ധിതമായെന്നാണ് അറിയുന്നത്. വാഹന വിപണിയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് മാറ്റങ്ങളില്ലാതെ മൂന്നു വർഷത്തിൽ കൂടുതൽ ഒരു കാറിനും ഇന്ത്യൻ കാർവിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. മാരുതിയുടെ ഇൗ തീരുമാനം ബ്രെസയിലും ബെലേനോയിലു പുതുതായി വരുന്ന ഇഗ്നിസിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കമ്പനിയെ സഹായിക്കുമെന്നാണ് സൂചന. 2017ൽ ഇഗ്നിസും പുതിയ െബലേനോയും മാരുതി പുറത്തിറക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
