Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: സമ്പദ്​വ്യവസ്ഥക്ക്​ 1.5 ലക്ഷം കോടിയുടെ നഷ്​ടമുണ്ടാക്കി-മൻമോഹൻ

text_fields
bookmark_border
Manmohan Singh
cancel

സൂറത്ത്​: നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം സമ്പദ്​വ്യവസ്ഥക്ക്​ 1.5 ലക്ഷം കോടിയുടെ നഷ്​ടമുണ്ടായെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. തീരുമാനം മുലം സാമ്പത്തിക വർഷത്തി​​െൻറ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച നിരക്ക്​ 5.7 ശതമാനത്തിലേക്ക്​ താഴ്​ന്നുവെന്നും മൻമോഹൻ പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ.

യു.പി.എ ഭരണകാലത്ത്​ ജി.ഡി.പിയിൽ 10.6 ശതമാനം വളർച്ചയുണ്ടായിരുന്നു. നോട്ട്​ പിൻവലിക്കൽ മൂലം നേട്ടമുണ്ടായത്​ ചൈനക്ക്​ മാത്രമാണ്​. ജി.എസ്​.ടിയും സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായിട്ടുണ്ടെന്നും മൻമോഹൻ വ്യക്​തമാക്കി.

നോട്ട്​ പിൻവലിക്കൽ മൂലം കള്ളപ്പണം ചിലർ വെള്ളയാക്കി മാറ്റുകയായിരുന്നു. തീരുമാനം മൂലം രാജ്യത്തെ കർഷകർക്കും വ്യാപാരികൾക്കും വൻ തിരിച്ചടിയുണ്ടായി. ലക്ഷക്കണക്കിന്​ ആളുകളെ വരിയിൽ നിർത്താൻ മാത്രമേ നോട്ട്​ നിരോധനം കൊണ്ട്​ സാധിച്ചിട്ടുള്ളുവെന്നും മൻമോഹൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhgujarat electionblack daymalayalam news
News Summary - Manmohan Singh terms Nov. 8 as 'black day' for economy, democracy-India
Next Story