മല്യ 1.8 കോടി രൂപ കോടതി ചെലവ് നൽകണമെന്ന് യു.കെ കോടതി
text_fieldsലണ്ടൻ: വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ എസ്.ബി.െഎ അടക്കമുള്ള 13 ഇന്ത്യൻ ബാങ്കുകൾക്ക് 1.8 കോടി രൂപ നൽകണമെന്ന് യു.കെ ൈഹകോടതിയുെട ഉത്തരവ്. വായ്പ എടുത്ത തുക തിരിച്ചു പിടിക്കാനായി ബാങ്കുകൾ നടത്തുന്ന നിയമപോരാട്ടത്തിെൻറ ചെലവിലേക്കായാണ് തുക നൽകേണ്ടത്.
ഇൗ തുക ആദ്യ ഗഡുവാണ്. ബാക്കി തുക തീരുമാനിക്കേണ്ടതുണ്ട്. തുക തീരുമാനിച്ചു കഴിഞ്ഞാൽ അതിൽ പുനഃപരിേശാധന ഉണ്ടായിരിക്കുകയില്ല.
മല്യയുടെ ലോകത്താകമാനമുള്ള സ്വത്തുക്കൾ മരവിപ്പിക്കാനുള്ള യു.കെയിലെ ഇന്ത്യയുടെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിെൻറ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മല്യ നൽകിയ ഹരജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. ലോകമാകമാനമുള്ള സ്വത്തുക്കൾ മരവിപ്പിക്കാനുള്ള അപേക്ഷയുടെ ഫീസ് മല്യ വഹിക്കണമെന്നും യു.കെ കോടതി ഉത്തരവിട്ടിരുന്നു.
കോടതി ചെലവ് വഹിക്കണമെന്ന വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ് മല്യ. അതേസമയം, കുറ്റവാളികളെ പരസ്പരം കൈമാറുന്ന നിയമപ്രകാരം മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനായുള്ള കോടതി നടപടികളും പുരോഗമിക്കുകയാണ്. കേസിൽ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ജൂലൈ 31ന് വാദം കേൾക്കുന്നുണ്ട്.
