Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡാനന്തര അതിജീവനം: ...

കോവിഡാനന്തര അതിജീവനം: ആശയവും ആത്​മവിശ്വാസവുമേകി ‘മാധ്യമം’ വെബ്​ടോക്​

text_fields
bookmark_border
കോവിഡാനന്തര അതിജീവനം: ആശയവും ആത്​മവിശ്വാസവുമേകി ‘മാധ്യമം’ വെബ്​ടോക്​
cancel

തിരുവനന്തപുരം: കോവിഡാനന്തര കേരളത്തി​​​​​​​​​​െൻറ അതിജീവനത്തിനും പ്രതിസന്ധികളെ ആർജവത്തോടെ മറികടക്കാനും ആശയവും ആത്​മവിശ്വാസവുമേകി ‘മാധ്യമം’ വെബ്​ടോക്​. കോവിഡ്​ കാലത്തെ അനിശ്ചിതത്വം മറികടക്കാൻ സംരംഭങ്ങളിലെയും ​ബിസിനസ്​ ​േമഖലയിലെയും കാലികമായ സാധ്യതകളും അവസരങ്ങളുമാണ്​​ വെബ്​ടോക്കിൽ പ​െങ്കടുത്ത പ്രമുഖർ പ​ങ്കുവെച്ചത്​. ലോകത്തി​​​​​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ നിരവധി പേർ ഒാൺലൈൻ സംവിധാനത്തിലൂടെ വെബ്​ടോക്കിൽ പ​െങ്കടുത്തു. 

സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുകയും ജനജീവിത​ത്തെ സ്​തംഭിപ്പിക്കുകയും ചെയ്​ത എല്ലാ പ്രശ്​നങ്ങൾക്കും പ്രതിസന്ധികൾക്ക​ും ശേഷം ലോകത്ത്​ വളർച്ചയുണ്ടായിട്ടുണ്ടെന്നും കോവിഡിന്​ ശേഷവും ഉറപ്പായും ഇത്തരമൊരു അനുകൂല സാഹചര്യമുണ്ടാകുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും കേരള സ്​റ്റാർട്ടപ​​്​ മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്​ പറഞ്ഞു. സ്​പാനിഷ്​ ഫ്ലൂവി​ന്​ ശേഷവും 2008 സാമ്പത്തിക മാന്ദ്യത്തിന്​ ശേഷവും ഇൗ പ്രതിഭാസം പ്രകടമായതാണ്​. ഇൗ അനുകൂല സാഹചര്യത്തെ അഭിമുഖീകരിക്കാൻ ക്രിയാത്​മകമായ മുന്നൊരുക്കം അനിവാര്യമാണ്​. കേരളീയ സമൂഹം പൊതുവിലും സംരംഭകരും വ്യവസായ മേഖലകളിലുള്ളവരുമെല്ലാം മുന്നൊരുക്കം നടത്തണം. 

വേഗത്തിലുള്ള ആളുകളുടെ സഞ്ചാരമായിരുന്നു​ കഴിഞ്ഞ നൂറ്റാണ്ടി​​​​​​​​െൻറ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, കോവിഡാനന്തര കാലത്ത്​ ഇതൊരു വെല്ലുവിളിയായിരിക്കും. അതേസമയം, സ്​ഥാപനത്തിൽ വരാതെ ​വീട്ടിലിരുന്ന ജോലി ചെയ്യാവുന്ന രീതിയിൽ തൊഴിൽ രീതികളിലും മാറ്റം വന്നു. ​െഎ.ടി മേഖലയിൽ ഇത്​ ഏറെ വേഗത്തിലാണ്​. പക്ഷേ നിർമാണ മേഖലയിൽ അത്ര വേഗത്തിൽ ഇത്​ യാഥാർഥ്യമാകില്ല. തൊഴിൽ സംസ്​കാരത്തിൽ വലിയ മാറ്റം വരികയാണ്​. പരമ്പരാഗത രീതിയിൽ പ്രവർത്തിച്ച്​ പോന്ന വ്യവസായങ്ങളിൽ കാലാനുസൃതമായ പരിഷ്​കരണം കൂടി പുതിയ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞ​ു. 

നിംസ്​ മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്​ലാം യൂനിവേഴ്​സിറ്റി പ്രോ ചാൻസ്​ലറുമായ എം.എസ്​ ഫൈസൽഖാൻ, ട്രിവാൻഡ്രം ​​േചംബർ ഒാഫ്​ കൊമേഴ്​സ്​ പ്രസിഡൻറ്​ എസ്​.എൻ. രഘുച​ന്ദ്രൻ നായർ, മാധ്യമം സി.ഇ.​ഒ പി.എം. സ്വാലിഹ്​ എന്നിവർ സംസാരിച്ചു. ​െജ. മുഹാജിർ മോഡറേറ്ററായി. ‘മാധ്യമ’വും ആസ്​റ്റർ മിംസും ചേർന്ന്​ സംഘടിപ്പിച്ച വെബ്​ ടോകിൽ ​പുതിയകാല സംരംഭത്വത്തെ കുറിച്ചും സാധ്യതകളെകുറിച്ചും നിരവധി പേർ സംവദിച്ചു. 

മ​േ​നാ​ഭാ​വ​ത്തി​ൽ മാ​റ്റം വേണം –ഡോ.​സ​ജി ഗോ​പി​നാ​ഥ്​ 
പു​തി​യ​കാ​​ല സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മ​േ​നാ​ഭാ​വ​ത്തി​ലും മ​നോ​ഘ​ട​ന​യി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന്​  സ്​​റ്റാ​ർ​ട്ട​പ് മി​ഷ​ൻ സി.​ഇ.​ഒ ഡോ.​സ​ജി ഗോ​പി​നാ​ഥ്. മാ​ധ്യ​മം വെ​ബ്​​ടോ​ക്കി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക വ​ഴി ചെ​ല​വു​ക​ൾ കു​റ​ക്കാ​ം. ന​മു​ക്ക്​ മു​ന്നി​ലു​ള്ള​തും എ​ന്നാ​ൽ അ​ധി​കം ശ്ര​ദ്ധി​ക്കാ​ത്ത​തു​മാ​യ പു​തി​യ വി​പ​ണി​ക​ൾ ക​ണ്ടെ​ത്ത​ണം. ടെ​ക്​​സ്​​റ്റൈ​ൽ വ്യ​വ​സാ​യം  പി.​പി.​ഇ കി​റ്റു​ക​ളും മ​റ്റും നി​ർ​മി​ച്ച്​ മെ​ഡി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​​ലേ​ക്ക്​ വ​ഴി​മാ​റു​​ന്ന​ത്​ പു​തി​യ പ്ര​വ​ണ​ത​യാ​ണ്. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ നൈ​പു​ണ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.  

ഗ​വേ​ഷ​ണ​ങ്ങ​ൾ വേ​ണം –എം.​എ​സ്.​ ഫൈ​സ​ൽ​ഖാ​ൻ
മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കു​ന്ന​തി​നൊ​പ്പം ഒാ​രോ മേ​ഖ​ല​യെ​യും സു​സ്ഥി​ര​മാ​ക്കാ​ൻ ക​ഴി​യ​ണം. ബ​േ​യാ മെ​ഡി​ക്ക​ൽ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്ക​ണം. സ​ർ​ക്കാ​ർ ആ​ശ​പ​ത്രി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​​ക്ക​ണ​മെ​ന്നും സു​ത​ാ​ര്യ​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും​ നിം​സ്​ മെ​ഡി​സി​റ്റി എം.​ഡി​യും നൂ​റു​ൽ ഇ​സ്​​ലാം യൂ​നി​വേ​ഴ്​​സി​റ്റി പ്രോ ​ചാ​ൻ​സ​ല​റു​മാ​യ എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ൾ​ക്കു​ള്ള അ​തേ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും.  

ദു​ര​ഭി​മാ​നം മാ​റ്റി​െ​വ​ക്ക​ണം –എ​സ്.​എ​ൻ. ര​ഘു​ച​​ന്ദ്ര​ൻ നാ​യ​ർ
നി​ർ​മാ​ണ​മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ച്ചാ​ൽ അ​നു​ബ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 238 ഒാ​ളം വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ട്രി​വാ​ൻ​ഡ്രം ​​േചം​ബ​ർ ഒാ​ഫ്​ ​േകാ​മേ​ഴ്​​സ്​ പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ​ൻ. ര​ഘു​ച​​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ജോ​ലി​യു​ടെ കാ​ര്യ​ത്തി​ൽ ദു​ര​ഭി​മാ​നം മാ​റ്റി​െ​വ​ക്ക​ണം. പ്ര​തി​വ​ർ​ഷം അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന​ത്​ 34,000 കോ​ടി രൂ​പ​യാ​ണ്. അ​തി​ന​ർ​ഥം മ​തി​യാ​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ്. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക്​ ഹ​ർ​ത്താ​ലു​ക​ളി​ൽ നി​ന്ന്​ ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ പി​ന്മാ​റ​ണം. 

പ്ര​വാ​സി​ക​ളെ നെ​ഞ്ചോ​ട്​ ചേ​ർ​ക്ക​ണം -​പി.​എം. സ്വാ​ലി​ഹ്​ 
കോ​വി​ഡ്​ കാ​ല​ത്ത്​ പ്ര​തി​രോ​ധം തീ​ർ​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചേ​ർ​ത്തു​നി​ർ​ത്തു​ക​യും വേ​ണ​മെ​ന്ന്​ മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ്. കേ​ര​ള​ത്ത​ി​​​​​​െൻറ സാ​മ്പ​ത്തി​ക​ഘ​ട​ന​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രും നാ​ടി​​​​​​െൻറ​യും വീ​ടി​​​​​​െൻറ​യ​​ും അ​തി​ജീ​വ​ന​ത്തി​ന്​ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​വ​രു​മാ​ണ്​ പ്ര​വാ​സി​ക​ൾ. അ​വ​രെ ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ്​ ആ​രോ​ഗ്യ​രം​ഗ​ത്ത്​  മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക ​േമ​ഖ​ല​ക്കും മ​ഹാ​മാ​രി​യാ​​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
TAGS:kovidananthara keralam world after covid web talk madhyamam aster mims covid lock down business 
Next Story