റോഡപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 1.05 കോടി നഷ്ടപരിഹാരം
text_fieldsജൽന: എട്ടുവർഷം മുമ്പ് മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ റോഡപകടത്തിൽ മരിച്ചയാളു ടെ ബന്ധുക്കൾക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 2010 ജൂൺ 11നായിരുന്നു അപകടം. സിവിൽ എൻജിനീയറും സർക്കാർ കരാറുകാരനുമായ ആശിഷ് വിനോദ് കുമാർ ശ്രീസുന്ദർ സഞ്ചരിച്ച എസ്.യു.വി തലകീഴായി മറിഞ്ഞാണ് അപകടം.
ചികിത്സക്കൊടുവിൽ ശ്രീസുന്ദർ മരണത്തിന് കീഴടങ്ങി. അമ്മയും ഭാര്യയും രണ്ടു ചെറിയ കുട്ടികളും ഇൻഷുറൻസ് സ്ഥാപനമായ റോയൽ സുന്ദരം അലയൻസ് കമ്പനിക്കെതിരെ കേസ് നൽകി. ഇൻഷുറൻസ് കമ്പനിയും വാഹന ഉടമയും ചേർന്ന് 63.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എം.എ.സി.ടി അംഗം എസ്.ജി വേദ്പഥക് ശനിയാഴ്ച ഉത്തരവിട്ടു. 2011 നവംബർ എട്ടുമുതൽ പലിശകൂടി ചേരുേമ്പാൾ ഇത് 1.05 കോടി രൂപ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
