Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഉ​ച്ച​കോ​ടി...

ഉ​ച്ച​കോ​ടി യു​വ​ത​ല​മു​റ​ക്ക്​ സു​വ​ർ​ണാ​വ​സ​രം –എം.​എ. യൂ​സു​ഫ​ലി

text_fields
bookmark_border
ma yousuf ali
cancel
camera_alt???? ?????? ??????? ??.?. ???????????? ???.??.? ??????? ?????????? ??. ?????? ???????? ???????????????

കൊ​ച്ചി: ലോ​ക പ​ര​സ്യ ഉ​ച്ച​കോ​ടി ബി​സി​ന​സ്​ സ​മൂ​ഹ​ത്തി​ന്​ മാ​ത്ര​മ​ല്ല യു​വ​ത​ല​മു​റ​ക്കും ഭാ​വി പ ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ ലി. ഡി​ജി​റ്റ​ൽ ലോ​ക​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും അ​തി​ന​നു​സൃ​ത​മാ​യ ക​ഴി​വു​ക​ൾ ആ​ർ​ജി​ക്കാ​നും ക​ഴ ി​ഞ്ഞി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്ന്​ പു​റ​ത്താ​കു​ന്ന കാ​ല​മാ​ണി​തെ​ന്ന്​ ഉ​ച്ച​കോ​ടി​ യി​ൽ സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ച്ച​കോ​ടി​യു​ടെ 80 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ ്​ ഒ​രു ഇ​ന്ത്യ​ൻ ന​ഗ​രം വേ​ദി​യാ​കു​ന്ന​ത്. അ​ത്​ കൊ​ച്ചി​ത​ന്നെ​യാ​യ​തി​ലും ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലും സ​ന്തോ​ഷ​മു​ണ്ട്. ലോ​ക​ത്തി​​െൻറ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന ഇൗ ​വേ​ദി കേ​ര​ള​ത്തി​​െൻറ വി​ക​സ​ന​ത്തി​നു​ത​ന്നെ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും യൂ​സു​ഫ​ലി പ​റ​ഞ്ഞു.

29 ശതമാനം പരസ്യങ്ങളിലും സ്​ത്രീകളെ മോശമായി ചിത്രീകരിക്കുന്നു –മാ​ർ​ക്​ പ്രി​ച്ചാ​ർ​ഡ്
കൊ​ച്ചി: അ​ച്ച​ടി, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന 29 ശ​ത​മാ​നം പ​ര​സ്യ​ങ്ങ​ളി​ലും സ്​​ത്രീ​ക​ളെ മോ​ശ​മാ​യാ​ണ്​ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ഡ്വ​ർ​ടൈ​സി​ങ് അ​സോ​സി​യേ​ഷ​​ൻ (ഐ.​എ.​എ) ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ച്ച പ്രോ​ക്​​ട​ർ ആ​ൻ​ഡ്​​ ഗാം​പി​ൾ ചീ​ഫ്​ ബ്രാ​ൻ​ഡ്​ ഒാ​ഫി​സ​ർ മാ​ർ​ക്​ പ്രി​ച്ചാ​ർ​ഡ്. പ​ര​സ്യ​ങ്ങ​ൾ ഉ​ൽ​പ​ന്ന​ത്തി​​െൻറ മേ​ന്മ​ക​ൾ എ​ടു​ത്തു​കാ​ട്ടു​ന്ന​തി​നൊ​പ്പം ലിം​ഗ​സ​മ​ത്വം, സു​സ്​​ഥി​ര​ത എ​ന്നി​വ​യു​ടെ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​സ്യ​ങ്ങ​ളും ഉ​ൽ​പ​ന്ന​ത്തി​ന്മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​ല​പ്പോ​ഴും ധാ​ർ​മി​ക​ത​യു​ടെ അ​തി​രു​ക​ൾ ലം​ഘി​ക്കു​ന്നു​ണ്ട്. വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ ഇ​െ​ത​ല്ലാം കാ​ണു​ന്നു​ണ്ടെ​ന്ന ചി​ന്ത വേ​ണം. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​വും ലിം​ഗ​സ​മ​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ ബ്രാ​ൻ​ഡു​ക​ൾ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണം. പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ത്​ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ക​ണം.

ഉ​പ​ഭോ​ക്​​താ​വി​​െൻറ ദൈ​നം​ദി​ന ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നാ​ക​ണം ബ്രാ​ൻ​ഡു​ക​ൾ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ടെ കാ​ര്യ​ത്തി​ൽ ക​മ്പ​നി​ക​ൾ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMA Yusuff ali
News Summary - ma yousuf ali -Business News
Next Story