Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലുലു ബോൾഗാട്ടി പദ്ധതി...

ലുലു ബോൾഗാട്ടി പദ്ധതി ഉദ്​ഘാടനം 28ന്

text_fields
bookmark_border
Lulu-Mall
cancel
camera_alt?????????????? ??????????? ?????????? ?????????

കൊ​ച്ചി: ​കേ​ര​ള​ത്തി​​െൻറ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ർ​വേ​കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റും ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ ഗ്രാ​ൻ​ഡ്​​ ഹ​യാ​ത്ത്​ ഹോ​ട്ട​ലും ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. 1800 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കു​ള്ള ലു​ലു ഗ്രൂ​പ്പി​​െൻറ ബൃ​ഹ​ദ്​ പ​ദ്ധ​തി ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​ബോ​ൾ​ഗാ​ട്ടി ദ്വീ​പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ലൂ​ടെ കൊ​ച്ചി മൈ​സ്​ (മീ​റ്റി​ങ്​​സ്, ഇ​ൻ​സ​െൻറീ​വ്​​സ്, ക​ൺ​വെ​ൻ​ഷ​ൻ​സ്, എ​ക്​​സി​ബി​ഷ​ൻ​സ്) ടൂ​റി​സം രം​ഗ​ത്ത്​ ഇ​ന്ത്യ​യു​ടെ ഹ​ബ്ബാ​യി മാ​റു​മെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 13 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​ത്തി​ൽ ഹോ​ട്ട​ലും ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക്​ ഇ​നി കൊ​ച്ചി​യി​ൽ വേ​ദി​യൊ​രു​ക്കും. ഒ​രു ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​മു​ള്ള ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​ർ രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വും വ​ലു​താ​ണ്. ഹോ​ട്ട​ലി​ലും ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ലു​മു​ള്ള വി​വി​ധ ഹാ​ളു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും​വി​ധ​മാ​ണ്​ രൂ​പ​ക​ൽ​പ​ന. വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ 1500 കാ​ർ പാ​ർ​ക്ക്​ ചെ​യ്യാം. മൂ​ന്ന്​ ഹെ​ലി​പാ​ഡും ബ​സു​ക​ൾ​ക്ക്​ പ്ര​ത്യേ​ക പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വു​മു​ണ്ട്. 

അ​യ്യാ​യി​ര​ത്തി​ല​ധി​കം​പേ​രെ ഉ​ൾ​​ക്കൊ​ള്ളു​ന്ന​താ​ണ്​ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ളാ​യ ‘ലി​വ’. ‘വേ​മ്പ​നാ​ട്​’ എ​ന്ന പേ​രി​ലു​ള്ള ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ഹാ​ളി​ൽ 2200ല​ധി​കം പേ​ർ​ക്കു​ള്ള സൗ​ക​ര്യ​മു​ണ്ട്. യൂ​സു​ഫ​ലി​യു​ടെ നാ​ടാ​യ ‘നാ​ട്ടി​ക’​യു​ടെ പേ​രി​ലാ​ണ്​ മ​റ്റൊ​രു ഹാ​ൾ. അ​തി​വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​ൻ ‘ദി​വാ​ൻ’ എ​ന്ന പേ​രി​ലും ഹാ​ളു​ണ്ട്. ഹ​യാ​ത്ത്​ ഗ്രൂ​പ്പി​​െൻറ ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ ഗ്രാ​ൻ​ഡ്​​ ഹ​യാ​ത്തി​ൽ 42 സ്യൂ​ട്ട്​ ഉ​ൾ​പ്പെ​ടെ 265 മു​റി​ക​ളു​ണ്ട്. മൂ​ട്ട്​ ജെ​ട്ടി​ക​ൾ, വാ​ട്ട​ർ ഫ്ര​ണ്ട്​ ഡെ​ക്ക്, വാ​ട്ട​ർ ആം​ഫി തി​യ​റ്റ​ർ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്​​ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

കേ​ര​ള​ത്തി​​െൻറ രു​ചി​ക്കൂ​ട്ട്​ പ​ക​രു​ന്ന മ​ല​ബാ​ർ ക​ഫെ, താ​യ്, പാ​ശ്ചാ​ത്യ ഗ്രി​ല്ല്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ റെ​സ്​​റ്റാ​റ​ൻ​റാ​ണു​ള്ള​ത്. ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ​ ഗ​ഡ്​​ഗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു.​എ.​ഇ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​​ അ​ൽ ന​ഹ്​​യാ​ൻ, ബ​ഹ്​​റൈ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ, കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ലു​ലു ഗ്രൂ​പ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ എം.​എ. അ​ഷ്​​​റ​ഫ​ലി, ഡ​യ​റ​ക്​​ട​ർ​മാ​രാ​യ എം.​എ. സ​ലിം, എം.​എ. നി​ഷാ​ദ്, ഹ​യാ​ത്ത്​ ഇ​ന്ത്യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ഞ്​​ജ​യ്​ ശ​ർ​മ, ഗ്രാ​ൻ​ഡ്​​ ഹ​യാ​ത്ത്​ കൊ​ച്ചി ജ​ന​റ​ൽ മാ​നേ​ജ​ർ ​ഗി​രീ​ഷ്​ ഭ​ഗ​ത്ത്​ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulumalayalam newsMA Yusuff aliBolgatty Programme
News Summary - Lulu Bolgatty Programe - Business News
Next Story