പാചകവാതക വില വീണ്ടും കൂട്ടി

01:06 AM
10/11/2018
gas lpg

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് രണ്ടു രൂപയാണ് കൂട്ടിയത്​. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിപ്പിച്ചത്. എൽ.പി.ജി വിതരണക്കാര്‍ക്കുള്ള കമീഷന്‍ കൂട്ടിയതി​​െൻറ ബാധ്യത ഉപഭോക്താക്കളുടെ തലയിലിടുകയാണ്​ സർക്കാർ ചെയ്​തത്​. 

ഡല്‍ഹിയില്‍ 14.2 കിലോ സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറിന് 505.34 ആയിരുന്നത് 507.42 രൂപയായി.പുതുക്കിയ നിരക്ക് പ്രകാരം, വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമീഷനായി ലഭിക്കും. കഴിഞ്ഞവര്‍ഷം സെപ്​റ്റംബറില്‍ 14.2 കിലോഗ്രാം, 5 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും 24.2 രൂപയുമായിരുന്നു കമീഷന്‍.

Loading...
COMMENTS