ഫെയറും വൈറ്റും ഉപേക്ഷിക്കാനൊരുങ്ങി ​ലോറിയലും

18:00 PM
27/06/2020

ന്യൂഡൽഹി: യൂനിലിവറിനും ജോൺസൺ ആൻഡ്​ ജോൺസണും പിന്നാലെ ഫ്രഞ്ച്​ കോസ്​മെറ്റിക്​സ്​ ഭീമൻമാരായ ലോറിയലും ഫെയർ, വൈറ്റ്​, ലൈറ്റ്​ എന്നീ പദങ്ങൾ ഒഴിവാക്കുന്നു. തൊലിനിറം പരാമർശിക്കുന്നതും ഇരുണ്ട നിറക്കാരെ പരിഹസിക്കുന്നതുമാണ്​ ഈ വാക്കുകൾ  എന്നു ചൂണ്ടിക്കാട്ടി  ആഗോള വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്​ തീരുമാനം. അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ മൂവ്​മ​​െൻറിൽ ഫെയർനെസ്​ ​ക്രീമുകൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. 

തൊലിനിറത്തെ പരാമർശിക്കുന്ന വാക്കുകൾ ഉപയോഗിച്ചിരുന്നതായി അംഗീകരിക്കുന്നു. വൈറ്റ്​/വൈറ്റിനിങ്​, ഫെയർ/ഫെയർനെസ്​, ലൈറ്റ്​/ലൈറ്റിനിങ്​ തുടങ്ങിയ വാക്കുകൾ ഉൽപ്പന്നങ്ങളിൽ നിന്ന്​ ഒഴിവാക്കുന്നു -ലോറിയൽ കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കഴിഞ്ഞദിവസം ആഗോള ഭീമൻമാരായ യൂനിലിവർ ‘ഫെയർ ആൻഡ്​ ലൗലി’യിലെ ഫെയർ എന്ന വാക്ക്​ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ​ജോൺസൺ ആൻഡ്​ ​േജാൺസൺ ഇന്ത്യയിലെ രണ്ട്​ ഫെയർനെറ്റ്​ ക്രീമുകളുടെ വിൽപ്പനയും അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തൊലി നിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക്​ സമൂഹമാധ്യമങ്ങളിൽ സൗന്ദര്യവർധക ഉൽപാദക കമ്പനികൾക്ക്​ വലിയതോതിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു.

Loading...
COMMENTS