ബാങ്കുകളുടെ സമയക്രമം സാധാരണ നിലയിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയക്രമം തിങ്കളാഴ്ച മുതല്‍ സാധാരണനിലയിലേക്ക്. കോവിഡ് മുന്‍കരുതല്‍ പാലിച്ചാകും പ്രവര്‍ത്തനം. രാവിലെ പത്തുമുതല്‍ നാലുവരെ ബിസിനസ് സമയവും അഞ്ചുവരെ പ്രവൃത്തി സമയവുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും സംസ്ഥാന ബാങ്കേഴ്സ് സമിതിയും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.
നിയന്ത്രിത മേഖലകളില്‍ ജില്ല ഭരണകൂടത്തിെൻറ പ്രത്യേക നിർദേശങ്ങളനുസരിച്ചാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഒന്നര മാസത്തിന് ശേഷമാണ് ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
