Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപൂട്ട്​ തുറക്കു​േമ്പാൾ...

പൂട്ട്​ തുറക്കു​േമ്പാൾ രാജ്യം കണക്കെടുക്കുക പട്ടിണിമരണങ്ങളുടെയോ​?

text_fields
bookmark_border
പൂട്ട്​ തുറക്കു​േമ്പാൾ രാജ്യം കണക്കെടുക്കുക പട്ടിണിമരണങ്ങളുടെയോ​?
cancel

ന്യൂഡൽഹി: രണ്ടാംഘട്ട ലോക്​ഡൗൺ മേയ്​ മൂന്നിന്​ അവസാനിക്കാനിരിക്കേ മേയ്​ 17 വരെ വീണ്ടും രാജ്യം അടച്ചിട്ട തീരുമാനം വന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യം ഇന്ത്യയാണെന്നായിരുന്നു പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രധാന വാദം. എന്നാൽ ഡൽഹിയിൽനിന്നുള്ള കൂട്ടപലായനവും കോവിഡ്​ രോഗ പരിശോധനയിലെ കുറവുമെല്ലാം രാജ്യം കോവിഡിനെതിരെ വെറുമൊരു​ ലോക്​ഡൗൺ മാത്രമാണ്​ സ്വീകരിച്ചതെന്ന്​ തെളിയിച്ചു. 

ആരോഗ്യ പ്രവർത്തകർക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ പാത്രം മുട്ടാനും ദീപം തെളിയിക്കാനുമായിരുന്നു ഓരോ ലോക്​ഡൗൺ പ്രഖ്യാപനത്തിന്​ മുമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​തത്​. വ്യാപക പരിശോധനകളുടെ അഭാവവും വീഴ്​ചകളും മാത്രമായി രാജ്യം മുന്നോട്ടുനീങ്ങി. കോവിഡിനെതിരെ മറ്റൊന്നും ചെയ്യാൻ കേന്ദ്രസർക്കാരിന്​ കഴിഞ്ഞുമില്ല. ജാള്യത മറക്കാ​നെന്നവണ്ണം ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി നീട്ടിയത്​ രാജ്യത്തെ എവിടേക്കാകും നയിക്കുകയെന്ന്​ സാമ്പത്തിക ശാസ്​ത്രജ്ഞർ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. 

മൂന്നാംഘട്ട ലോക്​ഡൗൺ പ്രഖ്യാപനത്തോടെ 58 ദിവസമാകും രാജ്യം അടഞ്ഞുകിടക്കുക. അവശ്യസാധനങ്ങളുടെ വിതരണം വിരലിൽ എണ്ണാവുന്ന സംസ്​ഥാനങ്ങളിൽ മാത്രം നടന്നുവരുന്നു. റേഷൻകാർഡ്​ ഇല്ലാത്തവരും ഉത്തരേ​ന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ വസിക്കുന്നവരും കൊടും പട്ടിണിയെന്തെന്ന്​ അറിഞ്ഞുകഴിഞ്ഞു. കല്ലുതിന്ന്​ ജീവിക്കാനാകില്ലെന്ന്​ അറിയിച്ച്​ കാൽനടയായി കുടിയേറ്റ തൊഴിലാളികൾ നടന്നുനീങ്ങി. വെള്ളവും ഭക്ഷണവുമില്ലാതെ പലരും സ്വന്തം ഗ്രാമങ്ങളിൽ എത്തുന്നതിന്​ മുന്നേ മരിച്ചുവീണു. ചത്തപശുവിൻെറ മാംസമെടുത്തും എലിയെ ചുട്ടുതിന്നും പൈപ്പ്​ വെള്ളം കുടിച്ച്​ വിശപ്പടക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ ഭക്ഷണത്തിനായി എലിയെ പിടികൂടി അവയെ കയ്യിൽ പിടിച്ച്​ നിൽക്കുന്ന കുട്ടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. 

രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്​ധരിൽ ഒരാളായ മുൻ റിസർവ്​ ബാങ്ക്​ ഗവർണർ രഘുറാം രാജൻ ലോക്​ഡൗണിനെതിരെ ദിവസങ്ങൾക്ക്​ മുമ്പ്​ രംഗത്തെത്തിയിരുന്നു. ലോക്​ഡൗൺ രാജ്യത്തിൻെറ സാമ്പത്തിക മേഖലയെ പൂർണമായും നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​. അതിനു ചുവടുപിടിച്ച്​ ​ഐ.എം.എഫ്​ ചീഫ്​ ഇ​ക്കണോമിസ്​റ്റ്​ ഗീത ഗോപിനാഥ്​, ഇൻഫോസിസ്​ സ്​ഥാപകൻ എൻ.ആർ. നാരായണമൂർത്തി, രാഷ്​ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ രം​ഗ​ത്തെത്തുകയും ചെയ്​തു. ലോക്​ഡൗൺ നീട്ടുകയാണെങ്കിൽ കോവിഡ്​ 19 മൂലം മരിക്കുന്നവരെക്കാൾ കൂടുത​ൽപേർ പട്ടിണിമൂലം മരിക്കുമെന്നായിരുന്നു​ എൻ.ആർ. നാരായണമൂർത്തി അഭിപ്രായപ്പെട്ടത്​. പട്ടിണി മരണം ഒഴിവാക്കാൻ 65,000 കോടി രൂപ പാവങ്ങൾക്ക്​ വേണ്ടി നൽകണമെന്നായിരുന്നു രഘുറാം രാജൻെറ അഭിപ്രായം​. 

രാജ്യത്തെ 10 കോടി ജനങ്ങൾ കോവിഡ്​ മൂലം തൊഴിൽ രഹിതരായി കഴിഞ്ഞു​. 10 കോടി കുറഞ്ഞ എണ്ണമാണെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം, എണ്ണം ഇനിയും കൂടും. രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക്​ മാർച്ചിൽ 8.9 ശതമാനമായിരുന്നു. എന്നാൽ ഏപ്രിലിൽ അത്​ 23.5 ആയി ഉയർന്നു. അതിഭീകരമായ തൊഴിൽ ക്ഷാമമായിരിക്കും വരും മാസങ്ങളിൽ നേരിടേണ്ടി വരികയെന്നതാണ്​ സത്യം. ജനങ്ങൾക്ക്​ ഇടപാടുകൾ നടത്താൻ പണമില്ലാതെയായി. വായ്​പയെടുത്തും മറിച്ചും ഗുണിച്ചും മുന്നോട്ടുപോയിക്കൊണ്ടിരുന്ന ചെറുകിട സ്​ഥാപനങ്ങൾ അടച്ചുപൂ​​ട്ടേണ്ട നിലയി​െലത്തി. തൊഴിലാളികൾക്ക്​ കൂലി കൊടുക്കാൻ പോലും വായ്​പ എടുക്കേണ്ട ഗതിയായെന്നാണ്​ ചെറുകിട കച്ചവടക്കാർ പറയുന്നത്​. കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്​തിരുന്നത്​ നിർമാണ മേഖലയിലായിരുന്നു. ഈ മേഖല ലോക്​ഡൗണോടെ പൂർണമായും സ്​തംഭിച്ചു. പട്ടിണി മൂലം ജനങ്ങൾ ഇപ്പോൾ തെരുവിലിറങ്ങാത്തത്​ കേവിഡിനെ മാത്രം ഭയന്നായിരിക്കും. എന്നാൽ വരും ദിവസങ്ങളിൽ അതും രാജ്യം കാണേണ്ടിവരും. 

രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ എഴുത്തുകാരിയും ആക്​ടിവിസ്​റ്റുമായ അരുന്ധതി റോയ് ഇങ്ങനെ എഴുതിയിരുന്നു: നാടോടികളായി കഴിയുന്നവരും, ചേരികളില്‍ ജീവിക്കുന്നവരുമായ പതിനായിരക്കണക്കിന് മുനുഷ്യര്‍ ഇന്ത്യയില്‍ ഉണ്ട്. ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്​ടപ്പെടുന്ന കൃഷിക്കാരും സാധാരണക്കാരുമാണ് ഇന്ത്യയിലെ 70 ശതമാനം ആളുകളും. എങ്ങനെയാണ് ഇവര്‍ ഈ 21 ദിവസം ജീവിക്കുക. നിങ്ങള്‍ ധൈര്യമായി വീട്ടില്‍ ഇരിക്കുക. ഈ മൂന്നാഴ്ച ജീവിക്കാനുള്ള അത്യാവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ തരും എന്ന് പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു’’. അതെ, മൂന്നാംഘട്ട ലോക്​ഡൗണിലെങ്കിലും ഇത്തരത്തിൽ ഒരു വാക്ക്​ പ്രധാനമന്ത്രി പറഞ്ഞെങ്കിൽ ഒരുപാട്​ ജീവനുകൾ ഇനിയും പിടിച്ചുനിർത്താനാകും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfinancial crisispovertymalayalam newsindia newscovid 19lockdownIndia News
News Summary - Lockdown Extends till May 17 Future Scary Provety Death -India news
Next Story