മദ്യത്തിനു​ വില കൂടും; വലിയ വീടുകളുടെ നികുതി ഉയരും

23:15 PM
31/03/2019

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി ഡോ. തോ​മ​സ്​ ഐ​സ​ക്​​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​റ്റ​ത്ത​വ​ണ നി​കു​തി​യി​ൽ ഒ​രു ശ​ത​മാ​നം വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ. മ​ദ്യ​ത്തി​ന്​ ര​ണ്ടു​ ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​തിൻെറ വി​ല​യും കൂ​ടും.

വ​ലി​യ വീ​ടു​ക​ൾ​ക്ക്​ നി​ല​വി​ലു​ള്ള ആ​ഡം​ബ​ര നി​കു​തി​യി​ലും വ​ർ​ധ​ന വ​രും. അ​തേ​സ​മ​യം,​ ജി.​എ​സ്.​ടി കൗ​ൺ​സി​ലിൻെറ വി​ജ്ഞാ​പ​ന​ത്തി​നു​ ശേ​ഷ​മേ ഇത്​ ന​ട​പ്പാ​കൂ. ച​ര​ക്ക്​ സേ​വ​ന നി​കു​തി വെ​ബ്​​സൈ​റ്റി​ൽ അ​ട​ക്കം ഭേ​ദ​ഗ​തി വേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ ന​ട​പ്പാ​കു​ന്ന​ത്​ വൈ​കും.

അ​ഞ്ചു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ​ക്കും ഒ​രു ശ​ത​മാ​നം ക​ണ്ട്​ വി​ല ക​യ​റു​ന്ന​താ​യി​രു​ന്നു ബ​ജ​റ്റ്​ നി​ർ​ദേ​ശം. ആ​യി​ര​ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും 12,18,28 ശ​ത​മാ​നം നി​കു​തി സ്ലാ​ബി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സി​നി​മ ടി​ക്ക​റ്റി​ന്​ 10​ ശ​ത​മാ​നം വി​നോ​ദ നി​കു​തി വ​രും. 100 രൂ​പ​യു​ടെ ടി​ക്ക​റ്റി​ന്​ 110 രൂ​പ എ​ന്ന നി​ര​ക്കി​ൽ ഉ​യ​രും.

3000 ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ലു​ള്ള ​വീ​ടു​ക​ളു​ടെ ആ​ഡം​ബ​ര നി​കു​തി വ​ർ​ധി​ക്കും. 4000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ​യാ​ണ്​ വി​വി​ധ സ്ലാ​ബു​ക​ളി​ലാ​യി ഇ​നി ന​ൽ​കേ​ണ്ടി വ​രു​ക. ജി.​എ​സ്.​ടി ര​ജി​സ്​​ട്രേ​ഷ​ൻ പ​രി​ധി 40 ല​ക്ഷ​മാ​ക്കി. 

Loading...
COMMENTS