മദ്യത്തിെൻറ നികുതി കൂട്ടി, വിദേശ നിർമിത മദ്യം വിൽക്കും
text_fieldsമദ്യത്തിന് വില കൂടും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും നിലവിലുള്ള സർചാർജ്, സാമൂഹിക സുരക്ഷാ സെസ്, െമഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തുകളയും. പകരം നികുതി വർധിപ്പിക്കും. 400 രൂപ വരെ വിലയുള്ള മദ്യത്തിന് നികുതി 200 ശതമാനമാക്കും. 400 രൂപക്ക് മുകളിൽ 210 ശതമാനമാക്കും. ബിയർ നികുതി 100 ശതമാനമാക്കും.
•ബിവറേജസ് കോർപറേഷൻ വിദേശ നിർമിത മദ്യ വിപണനം ആരംഭിക്കും. വിദേശ നിർമിത മദ്യത്തിെൻറ വിൽപന നികുതി 78 ശതമാനവും വിദേശ വൈനിന് 25 ശതമാനവുമാകും നികുതി. വിദേശ നിർമിത മദ്യത്തിെൻറ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്സ് ഒന്നിന് 6000 രൂപയായും വൈനിന് 3000 രൂപയായും നിശ്ചയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
