​ഐ.എൽ&എഫ്​.എസ്​ മുൻ സി.ഇ.ഒ രമേഷ്​ ബാവ അറസ്​റ്റിൽ

13:15 PM
13/04/2019
IL&FS

മുംബൈ: ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനമായ ​ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ. കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കോർപ്പറേറ്റ്​ മന്ത്രാലയത്തിൻെറ നടത്തുന്ന രണ്ടാമത്തെ അറസ്​റ്റാണിത്​. 

കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലാണ്​ ബാവ പിടിയിലായത്​. ബാവക്ക്​ അറസ്​റ്റിൽ നിന്ന്​ ഇനിയും സംരക്ഷണം നൽകാൻ കഴിയില്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെ നടപടിയുണ്ടായിരിക്കുന്നത്​.

കമ്പനിയുടെ വൈസ്​ ചെയർമാൻ ഹരി കൃഷ്​ണനെയും നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു. നിലവിൽ മുംബൈയിലെ ബൈക്കുള ജയിലിലാണ്​ ഹരികൃഷ്​ണനുള്ളത്​. കമ്പനി നിയമത്തിലെ 447ാം വകുപ്പ്​ പ്രകാരമാണ്​ ഇരുവരെയും അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. തട്ടിപ്പ്​ നടത്തിയതിനാണ്​ ഇരുവരും  പിടിയിലായത്​. 

Loading...
COMMENTS