Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎസ്​&പി റേറ്റിങ്​:...

എസ്​&പി റേറ്റിങ്​: സമ്പദ്​വ്യവസ്ഥയിൽ സ്വാധീനം ചെലുത്തില്ലെന്ന്​ എസ്​.ബി.​െഎ 

text_fields
bookmark_border
എസ്​&പി റേറ്റിങ്​: സമ്പദ്​വ്യവസ്ഥയിൽ സ്വാധീനം ചെലുത്തില്ലെന്ന്​ എസ്​.ബി.​െഎ 
cancel

ന്യൂഡൽഹി: ആഗോള റേറ്റിങ്​ എജൻസിയായ സ്​റ്റാൻഡേർഡ്​ പുവർ (എസ്​&പി) ഇന്ത്യയുടെ റേറ്റിങ്​ ഉയർത്താത്തത്​ രാജ്യത്തെ സമ്പദ്​വ്യവസ്ഥയിൽ ചലനമുണ്ടാക്കില്ലെന്ന്​ എസ്​.ബി.​െഎ ചെയർമാൻ രാജനിഷ്​ കുമാർ . രാജ്യത്തിന്​ വായ്​പാലഭ്യതയിൽ നിലവിലെ സാഹചര്യത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ പുതിയ റേറ്റിങ്ങിന്​ സാധിക്കില്ലെന്നും രാജനിഷ്​ കുമാർ പറഞ്ഞു. 

എസ്​&പി റേറ്റിങ്​ ഉയർത്താത്തത്​ രാജ്യത്തെ സമ്പദ്​വ്യവസ്ഥയിൽ നിലവിൽ സ്വാധീനം ചെലുത്തില്ല. സാമ്പത്തിക പരിഷ്​കാരങ്ങൾ മൂലം ഇന്ത്യയിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്​. ഇതുമൂലമാണ്​ മൂഡീസ്​ റേറ്റിങ്​ ഉയർത്തിയത്​. എന്നാൽ, എസ്​&പി ഇത്തരത്തിൽ റേറ്റിങ്​ ഉയർത്താത്തത്​ സമ്പദ്​വ്യവസ്ഥയിൽ പ്രത്യേകിച്ച്​ പ്രശ്​നങ്ങളൊന്നും സൃഷ്​ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ നിലവിലെ റേറ്റിങ്ങായ ബിബിബി നെഗറ്റീവ്​ തുടരുമെന്ന്​ എസ്​&പി വ്യക്​തമാക്കിയിരുന്നു. റേറ്റങ്ങി​ലുള്ള വീക്ഷണം സ്ഥിരതയുള്ളത്​ എന്ന നിലയിൽ തുടരും. 2007നു ശേഷം എസ്​&പി ആദ്യമായി പ്രഖ്യാപിക്കുന്ന ​ഇന്ത്യയുടെ റേറ്റിങ്ങിനെ ഏറെ പ്രതീക്ഷകളോടെയാണ്​ സാമ്പത്തിക മേഖല ഉറ്റുനോക്കിയിരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimalayalam newsS&PMoody's
News Summary - Lack Of S&P Upgrade Will Not Impact India: SBI Chairman
Next Story