വോഡഫോൺ-ഐഡിയ പൂട്ടുമോ?; കുമാർ മംഗലം ബിർള ടെലികോം സെക്രട്ടറിയെ കണ്ടു
text_fieldsമുംബൈ: വോഡഫോൺ-ഐഡിയയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ കമ്പനി ചെയർമാൻ കുമാർ മംഗലം ബിർള ടെല ികോം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകീട്ടായിരുന്നു ടെലികോം സെക്രട്ടറി അൻശു പ്രകാശുമ ായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച. കമ്പനിയുടെ ഭാവി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അദ്ദേഹ ം പറഞ്ഞു. വോഡഫോൺ-ഐഡിയ സി.ഇ.ഒ ആൻഡ് എം.ഡി രവീന്ദർ താക്കറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എ.ജി.ആറിൽ ഇളവ് നൽകിയില്ലെങ്കിൽ കമ്പനി പൂട്ടുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് സൂചനകൾ വോഡഫോൺ-ഐഡിയ അഭിഭാഷകൻ നൽകിയിരുന്നു. കമ്പനി പാപ്പർ ഹരജി നൽകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുമാർ മംഗലം ബിർള ടെലികോം സെക്രട്ടറിയെ കണ്ടത്. പിഴയിനത്തിൽ 2500 കോടി കമ്പനി തിങ്കളാഴ്ച കേന്ദ്രസർക്കാറിന് നൽകിയിരുന്നു. ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് 1000 കോടി കൂടി നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു.
7000 കോടി രൂപയാണ് വോഡഫോൺ-ഐഡിയ സർക്കാറിന് നൽകാനുള്ളത്. ഇതിെൻറ പിഴയും പലിശയും ചേർത്ത് 23,000 മുതൽ 25,000 കോടി വരെയാണ് ഇപ്പോൾ നൽകേണ്ടി വരിക. ഇത്രയും തുക നൽകാനാവില്ലെന്നാണ് വോഡഫോൺ-ഐഡിയയുടെ നിലപാട്.