വോഡഫോൺ-െഎഡിയ ലയനം: കുമാർ മംഗലം ബിർള ചെയർമാനാകും
text_fieldsന്യൂഡൽഹി: വോഡേഫോണും െഎഡിയയും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി കുമാർ മംഗലം ബിർളയെ നിയമിച്ചു. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ബിർളക്ക് ഇടപെടാനാവില്ല. കമ്പനി ബോർഡിൽ മാത്രമായിരിക്കും അദ്ദേഹത്തിന് അധികാരമുണ്ടാവുകയെന്ന് വോഡഫോൺ അറിയിച്ചു.
നിലവിൽ വോഡഫോൺ ഇന്ത്യയിലെ ചീഫ് ഒാപ്പറേറ്റിങ് ഒാഫീസറായ ബലേഷ് ശർമ്മയായിരിക്കും പുതിയ കമ്പനിയുടെ സി.ഇ.ഒയാവുക. പുതിയ കമ്പനി സ്വീകരിക്കേണ്ട നയം സംബന്ധിച്ച് തീരുമാനമെടുക്കുക സി.ഇ.ഒയായിരിക്കും. െഎഡിയയുടെ സി.എഫ്.ഒ അക്ഷയ് മൂദ്രയായിരിക്കും കമ്പനിയുടെ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുക.
2017 മാർച്ച് 20നാണ് ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനികളായ െഎഡിയയും വോഡഫോണും ലയിക്കാൻ തീരുമാനിച്ചത്. ലയനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ കമ്പനിയായി ഇതുമാറും. എയർടെൽ ആണ് നിലവിൽ ഇന്ത്യയിലെ ഒന്നാമത്തെ വലിയ മൊബൈൽ കമ്പനി.