കൃഷ്ണമൂർത്തി സുബ്രമണ്യൻ പുതിയ സാമ്പത്തിക ഉപദേഷ്ടാവ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസ് ഹൈദരാബാദിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ കൃഷ്ണമൂർത്തി സുബ്രമണ്യന െ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. അരവിന്ദ് സുബ്രമണ്യന്‍ പകരക ്കാരനായാണ് കൃഷ്ണമൂർത്തിയെത്തുക. ജൂൺ 20നാണ് അരവിന്ദ് സുബ്രമണ്യൻ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. 2019 മെയ് വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു.
ചിക്കാഗോയിൽ നിന്നാണ് കൃഷ്ണമൂർത്തി സുബ്രമണ്യൻ പി.എച്ച്.ഡി എടുത്തത്. െഎ.െഎ.ടിയിൽ നിന്നും െഎ.െഎ.എമ്മിൽ നിന്നും മികച്ച വിജയം അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ബാങ്കിങ്, കോർപ്പറേറ്റ് ഭരണം, സാമ്പത്തിക നയരൂപീകരണം എന്നിവയിലാണ് കൃഷ്ണമൂർത്തി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് സെബിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബന്ധൻ ബാങ്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ബാങ്ക് ഒാഫ് മാനേജ്മെൻറ്, ആർ.ബി.െഎ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം േസവനം അനുഷ്ടിച്ചിട്ടുണ്ട്.
