Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​ 19: രൂപയുടെ...

കോവിഡ്​ 19: രൂപയുടെ മൂല്യവും ഇടിഞ്ഞു; നാട്ടിലേക്കു​ പണം അയക്കാൻ തിരക്ക്​

text_fields
bookmark_border
കോവിഡ്​ 19: രൂപയുടെ മൂല്യവും ഇടിഞ്ഞു; നാട്ടിലേക്കു​ പണം അയക്കാൻ തിരക്ക്​
cancel

മനാമ: കോവിഡ്-19 സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ രൂപയുടെ മൂല്യവും ഇടിയുന്നു. ​ബുധനാഴ്​ച ഒരു ബഹ്​റൈൻ ദീനാറ ിന്​ 194.17 രൂപ വരെ നിരക്കിൽ വ്യാപാരം നടന്നിരുന്നു. പിന്നീട്​ 193.91ലേക്ക്​ മൂല്യം എത്തി. രൂപയുടെ മൂല്യം കുറഞ്ഞതോടെ ന ാട്ടിലേക്ക്​ പണം അയക്കുന്നവരുടെ തിരക്കും കൂടി. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ്​ ഇപ്പോഴുള്ളത്​. ആളുകൾ സ ാധാരണ അയക്കുന്നതിലും കൂടുതൽ തുക ഇ​പ്പോൾ നാട്ടിലേക്ക്​ അയക്കുന്നുണ്ടെന്നാണ്​ പ്രമുഖ പണമിടപാട്​ സ്​ഥാപനങ്ങൾ പറയുന്നത്​.


ബുധനാഴ്​ച ​രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.63 രൂപ വരെയായി താഴ്​ന്നിരുന്നു. പിന്നീട്​ നില അൽപം മെച്ചപ്പെടുത്തി 73.21 രൂപയിലെത്തി. 2018 നവംബർ ഒന്നിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്​ ഇത്​. ബുധനാഴ്​ച രാവിലെ രൂപയുടെ മൂല്യം 72.90 വരെ എത്തിയിരുന്നു. എന്നാൽ, പുതിയ കോവിഡ്​-19 കേസുകൾ റിപ്പോർട്ട്​ ​െചയ്​തതോടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു. ഇൗ വർഷം ഇതുവരെ 2.8 ശതമാനമാണ്​ രൂപയുടെ മൂല്യം ഇടിഞ്ഞത്​. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 രൂപ വരെ എത്താമെന്നാണ്​ സാമ്പത്തിക ലോകത്തെ വിലയിരുത്തൽ. അതിനുശേഷം നില മെച്ചപ്പെടുത്താനാണ്​ സാധ്യത.


ഇന്ത്യയിൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട്​ ചെയ്​തതാണ്​ രൂപയുടെ മൂല്യം പെ​െട്ടന്ന്​ ഇടിയാൻ കാരണം. ചൈനയിൽനിന്നുള്ള കയറ്റുമതി ഏറക്കുറെ നിലച്ചത്​ ആഗോള സമ്പദ്​രംഗത്ത്​ ഗുരുതര പ്രത്യാഘാതമാണ്​ ഉണ്ടാക്കുന്നത്​. ഇന്ത്യയുടെ മൊത്തം വിദേശ വ്യാപാരത്തി​​െൻറ 10 ശതമാനവും ചൈനയുമായിട്ടാണ്​. അതിനാൽ, ചൈനയിലെ പ്രതിസന്ധി ഇന്ത്യയെ നേരിട്ട്​ ബാധിക്കും. വൻകിട കമ്പനികളുടെ ഉൽപാദനം ഇതിനകംതന്നെ കുറഞ്ഞു.
ഇൗ കമ്പനികളെ ആശ്രയിച്ച്​ പ്രവർത്തിക്കുന്ന അനുബന്ധ കമ്പനികൾക്കും ഇത്​ വൻ തിരിച്ചടിയാണ്​. വിതരണ ശൃംഖല നിശ്ചലമാകുന്നതോടെ കമ്പനികൾക്ക്​ കടുത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കേണ്ടിവരുക. വിദേശ നിക്ഷേപകർ ഒാഹരി വിപണി വിട്ട്​ ഡോളറിലേക്കും സ്വർണത്തിലേക്കും തിരിഞ്ഞത്​ രൂപക്ക്​ തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news​Covid 19
News Summary - kovid 19-bahrain-gulf news
Next Story