ചന്ദകൊച്ചാർ വിവാദം: പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്ന് െഎ.സി.െഎ.സി.െഎ
text_fieldsമുംബൈ: മുൻ സി.ഇ.ഒ ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ബാങ്കിെൻറ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്ന് െഎ.സി.െഎ.സി.െഎ. യു.എസിലെ സെക്യൂരിറ്റി എക്സ്ചേഞ്ച് കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യയിലെ പ്രശ്നങ്ങൾ തിരിച്ചടിയായെന്ന് ബാങ്ക് സമ്മതിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് യു.എസ് സെക്യൂരിറ്റി എക്സ്ചേഞ്ച് കമീഷനിൽ ബാങ്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഇതിെനാപ്പം തന്നെ 2010ൽ ബാങ്ക് ഒാഫ് രാജസ്ഥാെൻറ ഒാഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട് സെബി െഎ.സി.െഎ.സി.െഎയോട് വിശദീകരണം ചോദിച്ച വിവരവും ബാങ്ക് സമ്മതിക്കുന്നുണ്ട്. ഇപ്പോൾ ബാങ്കിനെതിരെ സെബി നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചിരിക്കുന്നത്.
വീഡിയോകോണിന് അനധികൃതമായ വായ്പ അനുവദിച്ച വിഷയത്തിലാണ് െഎ.സി.െഎ.സി.െഎ മുൻ സി.ഇ.ഒ ചന്ദകൊച്ചാർ അന്വേഷണം നേരിടുന്നത്. റിട്ടയർ ജഡ്ജിയുടെ മേൽനോട്ടത്തിൽ ബാങ്കും സെബിയും ഇടപാടിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
