Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസംരംഭം തുടങ്ങാം,...

സംരംഭം തുടങ്ങാം, പ്രളയാനന്തരം

text_fields
bookmark_border
start-up-mission
cancel

േമാഹൻലാൽ സേതുമാധവനായി തകർത്ത ‘മിഥുനം’ സിനിമ. ‘ദാക്ഷായണി ബിസ്കറ്റ്’ എന്ന പേരിൽ കമ്പനി തുടങ്ങാൻ പാവം പെടുന്ന പെടാപാടാണ് ചിത്രത്തിൽ. സ്ഥാപനം തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിെട സർക്കാർ വകുപ്പുകളുടെ ചിട്ടവട്ടങ്ങളിൽ പെട്ട് അയാൾ നട്ടം തിരുന്നു, ഒടുവിൽ കുടുംബജീവിതം വരെ താറുമാറാകുന്നു. ഇത് സിനിമാകഥ. യഥാർത്ഥജീവിതത്തിലും നമ്മുടെ നാട്ടിൽ കാര്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ച് സർക്കാർ സ്ഥാപനങ്ങളെ സമീപിച്ചാൽ പെട്ടത്തതു തന്നെ. നൂറുവട്ടം ഒാഫിസുകൾ കയറിയിറങ്ങിയാലും സംഗതി നടക്കില്ല. ഒടുവിൽ എല്ലാം ഇ​െട്ടറിഞ്ഞ് സംരംഭകൻ തമിഴ്നാട്ടിലോ കർണാടകയിലോ പോയി സ്ഥാപനം തുടങ്ങി പച്ചപിടിക്കും.

എല്ലാകാലത്തും ഇതൊക്കെ തന്നെയാണ് സ്ഥിതിയെങ്കിലും ചെറുകിട വ്യവസായങ്ങൾക്ക് കേരളത്തിൽ ഏറ്റവും അനുകൂലമായ സാഹചര്യമാണെന്നാണ് കേരള സർക്കാറി​െൻറ വ്യവസായ വാണിജ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ് ചന്ദ്രൻ പറയുന്നത്. കഴിഞ്ഞ ദിവസം ദോഹയിൽ കൾച്ചറൽ ഫോറം നടത്തിയ സംരംഭകത്വസംഗമങ്ങളിൽ പ​െങ്കടുക്കാനായി എത്തിയ അദ്ദേഹം പ്രളയാനന്തരകേരളത്തിലെ സംരംഭകത്വമേഖലകളുമായി ബന്ധപ്പെട്ട അനുകൂല കാര്യങ്ങൾ പങ്കുവെക്കുകയാണ്. കേരളത്തെ സംരംഭകർക്ക് പറ്റിയ സംസ്ഥാനമാക്കി മാറ്റുകയും അവർക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുക എന്നതാണ് വകുപ്പി​െൻറ ലക്ഷ്യം.

കേരള ഇൻവെസ്റ്റ്മ​െൻറ് പ്രമോഷൻ ആൻറ് ഫെസിലിറ്റേഷൻ ആക്ട്

വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നത് ദുഷ്കരമായ കാര്യമായിരുന്നു. ഇപ്പോൾ അതിന് മാറ്റംവന്നിട്ടുണ്ട്. 2018ലെ കേരള ഇൻവെസ്റ്റ്മ​െൻറ് പ്രമോഷൻ ആൻറ് ഫെസിലിറ്റേഷൻ ആക്ട് ആണ് ഇതിന് വഴിവെച്ചിരിക്കുന്നത്. സർക്കാറിൽ നിന്ന് ലഭിക്കേണ്ട വിവിധ ലൈസൻസുകൾ, അനുമതികൾ, വിശദീകരണങ്ങൾ തുടങ്ങിയവ കിട്ടുന്നതിന് ഏറെ കാലതാമസം നേരിടുന്നത് ഒഴിവാക്കാനാണ് ഇൗ നിയമം. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ച് സംരംഭങ്ങളോ വ്യവസായങ്ങളോ തുടങ്ങാനായി ഒരാൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് സമയബന്ധിതമായി തീർപ്പാക്കണമെന്ന് ഇൗ നിയമത്തിൽ പറയുന്നു.

start-mission-35

അപേക്ഷ കിട്ടിയാൽ 30 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണം. ഒന്നുകിൽ അപേക്ഷ ഇന്ന കാരണത്താൽ തള്ളിയെന്ന മറുപടി അല്ലെങ്കിൽ അപേക്ഷ സ്വീകരിച്ച് ലൈസൻസ് നൽകൽ. രണ്ടായാലും 30 ദിവസ കാലാവധിക്കുള്ളിൽ അപേക്ഷകനെ അറിയിച്ചിരിക്കണം. ഇത്തരത്തിലുള്ള ഒരു മറുപടിയും കിട്ടിയിട്ടില്ലെങ്കിൽ അപേക്ഷക​െൻറ മെയിലിൽ ലൈസൻസ് അനുവദിക്കെപ്പട്ടിരിക്കുന്നു എന്ന അറിയിപ്പ് സ്വയം വരും. ഇത് ഉപയോഗിച്ച് അപേക്ഷകന് ധൈര്യമായി മുന്നോട്ട് പോകാം.


പലവകുപ്പുകൾ, ഒറ്റ അപേക്ഷ

മലിനീകരണ നിയന്ത്രണബോർഡ്, ഫയർ, ഫാക്ടറീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഭൂഗർഭജല വകുപ്പ് തുടങ്ങിയ നിരവധി വകുപ്പുകളുമായി ബന്ധപ്പെട്ട നൂറുകൂട്ടം പരിശോധനകളും നടപടിക്രമങ്ങളുമായിരുന്നു മുമ്പ് വേണ്ടത്. ഒന്ന് ശരിയാക്കിയാൽ പറയും മറ്റൊന്ന് വേണമെന്ന്. എന്നാൽ ഇപ്പോൾ വിവിധ വകുപ്പുകൾക്കായി ഒറ്റ അപേക്ഷ ഒാൺലൈനിൽ നൽകിയാൽ മതി. കേരള വ്യവസായ വികസന കോർപറേഷ​െൻറ(കെ.എസ്. െഎ.ഡി.സി) K SWIFT എന്ന ആധുനിക സോഫ്റ്റ​്​വെയറിനോട്​ ഇതിന് നന്ദി പറയാം. കേരള സിംഗിൾ വിൻഡോ ഇൻറർഫേയ്സ് ഫോർ ഫാസ്റ്റ് ആൻറ് ട്രാൻസ്പരൻറ് ക്ലിയറൻസ് എന്നാണ് സോഫ്​റ്റ്​വെയറി​​െൻറ മുഴുവൻ പേര്.

ഇൗ സോഫ്റ്റ്​വെയറിലുടെ ഒരു വ്യവസായം തുടങ്ങാൻ ഏതൊക്കെ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടോ അവയൊക്കെ ഒറ്റ മാർഗത്തിലൂടെ തന്നെ പൂർത്തിയാക്കാം. എല്ലാ വകുപ്പുകളുടെയും പ്രത്യേക പരിശോധനകൾ ഇല്ല. ഒറ്റ പരിശോധന, ഒറ്റ നടപടികൾ. വിലാസം: www.ksidc.org


സംരംഭകർക്ക് സ്വാഗതമോതി വ്യവസായവകുപ്പ്

പ്രവാസികളടക്കമുള്ള സംരംഭകർക്കായി വ്യവസായ വാണിജ്യവകുപ്പ് വിവിധ പദ്ധതികൾ നടത്തുന്നുണ്ട്. കേന്ദ്രസർക്കാറി​െൻറ മാനദണ്ഡപ്രകാരമാണ് വ്യവസായങ്ങളെ ചെറുകിട, വൻകിട, സൂക്ഷ്മ വ്യവസായങ്ങൾ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത്. മാനുഫാക്ചറിങ്–സർവീസ് മേഖല എന്നീ രണ്ട് ഗണത്തിലാണ് വ്യവസായങ്ങൾ പെടുന്നത്. ആവശ്യമായ മുതൽമുടക്കിന് അനുസരിച്ചാണ് ഇൗ വർഗീകരണം.

start-mission-54

വകുപ്പി​െൻറ പി.എം.ജി.ഇ.പി പദ്ധതി (പ്രൈം മിനിസ്റ്റേഴ്സ് എംേപ്ലായ്മ​െൻറ് ജനറേഷൻ പ്രോഗ്രാം) ഏതൊരാൾക്കും ഏറെ ഗുണകരമാണ്. വനിതകൾ, എസ്.സി, എസ്.ടി, ഒ.ബി.സി, ശാരീരിക വൈകല്യം നേരിടുന്നവർ, എക്സ് സർവീസ്മെൻ തുടങ്ങിയവർക്ക് വൻ ആനുകൂല്യങ്ങൾ ഇൗ പദ്ധതിയിൽ ഉണ്ട്. ബാങ്കുകളുമായി സഹകരിച്ചാണ് സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ വായ്പ നൽകുന്നത്. മൊത്തം പദ്ധതി െചലവി​െൻറ 35 ശതമാനം തുക വരെ സർക്കാർ സബ്സിഡിയായി നൽകും. സർവീസ് മേഖലയിലുള്ള സംരംഭം ആണെങ്കിൽ 10 ലക്ഷം രൂപയാണ് വായ്പ.

മാനുഫാക്ചറിങ് മേഖലയിൽ 25 ലക്ഷവും. 10 ലക്ഷത്തിൽ കൂടുതൽ വായ്പ ലഭിക്കേണ്ട പദ്ധതിയാണെങ്കിൽ അപേക്ഷകൻ എട്ടാം ക്ലാസ് ജയിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. പി.എം.ജി.ഇ.പി പദ്ധതി പ്രകാരം ഒാരോ വർഷവും കേരളത്തിൽ രണ്ടായിരത്തോളം സംരംഭങ്ങളാണ് തുടങ്ങുന്നത്. മിക്കതും വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ഭക്ഷ്യസംസ്കരണം, വസ് ത്രവ്യാപാരം–നിർമാണം, വസ്ത്രം അലക്ക് സ്ഥാപനങ്ങൾ, കരകൗശലം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് വായ്പയെടുക്കുന്നവർ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നത്.

start-up-mission-office

എൻറർപ്രർണർ സപ്പോർട്ട് സ്കീം (ESS), അസി.സ്കീം ഫോർ ഹാൻറിക്രാഫ്റ്റ്സ് ആർട്ടിസാൻസ് (ASHA) തുടങ്ങിയ വിവിധ പദ്ധതികളും വകുപ്പ് നടത്തുന്നുണ്ട്. www.dic.kerala.gov.in സൈറ്റിൽ വിശദാംശങ്ങൾ. വകുപ്പ് മുഖേന ആളുകൾ തുടങ്ങിയ നിരവധി സംരംഭങ്ങൾക്ക് കേരളത്തിലെ പ്രളയത്തിൽ ഗുരുതരമായ പ്രശ് നങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും പൂർണമായും നശിച്ചു. ഇതി​െൻറ കണെക്കടുത്ത് പുനരധിവാസ സഹായ കാര്യങ്ങൾ നടത്താനായി വകുപ്പ് പ്രത്യേക ആപ്പ് തയാറാക്കിയിട്ടുണ്ട്. വിവരശേഖരണം പുരോഗമിക്കുകയാണ്.

ഇതിന് ശേഷം സർക്കാറിന് മുന്നിൽ ഇക്കാര്യങ്ങൾ വെക്കും. പ്രവാസികൾ എപ്പോഴും നോർക്കയിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളെ പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. അതിൽ നിന്ന് മാറ്റം വേണം. പ്രവാസികൾക്ക് വായ്പ നൽകാൻ ബാങ്കുകൾ എപ്പോഴും താൽപര്യം കാണിക്കാറുണ്ട്. വ്യവസായ വകുപ്പ് മുഖേനയുള്ള പദ്ധതികൾ തുടങ്ങാനും വായ്പ ലഭ്യമാകാനും കൂടുതൽ എളുപ്പമാണെങ്കിലും പ്രവാസികൾ കൂടുതലായി വരുന്നില്ല.

ബാങ്കി​െൻറ ഉടക്ക്

സംഗതിയൊക്കെ കൊള്ളാം. എന്നാൽ വല്ലതും തുടങ്ങാനായി ഒന്നുചെന്ന് നോക്കണം. വ്യവസായ വകുപ്പ് ഇതൊക്കെ പറയും. പക്ഷേ വായ്പ അനുവദിക്കേണ്ടത് ബാങ്കാണ്. അവർ അപേക്ഷ എപ്പോൾ തള്ളി എന്ന് ചോദിച്ചാൽ മതി എന്നാവും എല്ലാവരുെടയും മനസിൽ വരിക. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അനുഭവമാണല്ലോ ഗുരു. എന്നാൽ പണ്ടെത്ത പോലെ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾക്ക് അപേക്ഷ തള്ളാെനാന്നും ഇപ്പോൾ കഴിയില്ല. ഇതിന് സർക്കാറി​െൻറ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഇത്തരം വായ്പകളുെട കാര്യങ്ങളിൽ ഇടപെടാനായി മാത്രം വിവിധ ഘട്ടങ്ങളിലായി ബാേങ്കഴ്സ് കമ്മിറ്റികളുണ്ട്. േബ്ലാക്ക് –ജില്ലാതല–സംസ്ഥാനതല ബാേങ്കഴ്സ് കമ്മിറ്റികളാണിവ. ബാങ്ക് മാനേജർമാർ, ജില്ലാകലക്ടർ, ജനപ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവരാണ് ഇതിലെ അംഗങ്ങൾ. തങ്ങൾ വഴി വരുന്ന അപേക്ഷയിൽ എന്തുകൊണ്ട് വായ്പ അനുവദിക്കുന്നില്ലെന്ന ചോദ്യം വ്യവസായ വകുപ്പ് ബാങ്ക് മാനേജർമാരോട് ചോദിക്കും. ഇതിനാൽ കാര്യങ്ങളൊക്കെ അൽപം നന്നായി തന്നെ നടക്കുന്നുണ്ട്.

start-up-mission-3

ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പകൾക്ക് യാതൊരുവിധ ഇൗടും വേണ്ടെന്നാണ് കേന്ദ്രസർക്കാർ തയാറാക്കിയ ക്രഡിറ്റ് ഗാരൻറീ ട്രസ്റ്റ് ഫണ്ട് പറയുന്നത്. ഒരു കോടി രൂപ വരെയുള്ള സംരംഭങ്ങൾ തുടങ്ങാൻ അപേക്ഷിക്കുന്നവർക്ക് ബാങ്ക് വായ്പകൾക്ക് സർക്കാർ ഗാരൻറി നിൽക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അപേക്ഷകൻ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ ഇൗ തുക തിരിച്ചടക്കുമെന്ന് സാരം. സംരംഭവായ്പകൾക്ക് ബാങ്കുകൾ ഇൗട് വാങ്ങരുതെന്നാണ് വ്യവസ്ഥ. അതിനാൽ ത​​െൻറ വായ്പക്ക് ക്രഡിറ്റ് ഗാരൻറി ട്രസ്റ്റ് ഫണ്ട് ബാധകമാക്കണമെന്ന് അപേക്ഷകന് ബാങ്കിനോട് ആവശ്യപ്പെടാം.

മനസിൽ ആശയമുണ്ടോ, പണം വാരാം

സ്റ്റാർട്ട് അപ്പ് മിഷൻ കൂടെയുണ്ട്

നിങ്ങളുെട ബുദ്ധിയിൽ ഉദിക്കുന്ന മികച്ച ആശയങ്ങളെയും പദ്ധതികളെയും പണം നൽകി സ്വന്തമാക്കുകയാണ് കേരള സ്റ്റാർട്ട് അപ്പ് മിഷനിലൂടെ സർക്കാർ ചെയ്യുന്നതെന്ന് മിഷൻ നോഡൽ ഒാഫിസർ ഡോ. വി.എം. നിഷാദ് പറയുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് മിഷ​​െൻറ ആസ്ഥാനം. നവീനമായ ഒരു സംരംഭം തുടങ്ങാൻ നിങ്ങളുെട മനസിൽ പദ്ധതിയുണ്ടെങ്കിൽ അതി​െൻറ രൂപരേഖ തയാറാക്കി സ്റ്റാർട്ട് അപ്പ് മിഷന് നൽകണം. മിക്ക ജില്ലകളിലും പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് മിഷ​െൻറ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ (ടി.ബി. െഎ)വഴിയാണ് ഇവ സമർപ്പിക്കേണ്ടത്. നേരിട്ട് ഒരാൾക്ക് ഇതിന് കഴിയില്ല. ഏതെങ്കിലും ടി.ബി.െഎകളിൽ ആദ്യം രജിസ്റ്റർ ചെയ്യണം. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഒാഫിസുകളിലുമാണ് ടി.ബി.െഎകൾ പ്രവർത്തിക്കുന്നത്.

നിരവധി യുവാക്കളും വിദ്യാർഥികളും സ്റ്റാർട് അപ്പ് മിഷനെ ഉപയോഗപ്പെടുത്തി സ്വന്തമായി സ്ഥാപനങ്ങൾ നടത്തി വിജയപാതയിലാണ്. ആശയങ്ങൾ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സ്റ്റാർട്ട്അപ്പ് മിഷൻ രണ്ട് ലക്ഷം രൂപ ഗ്രാൻറ് നൽകും. ഇൗ ആശയത്തെ ഒരു സംരംഭമായി തുടങ്ങാൻ കഴിയുന്ന രൂപത്തിലാക്കിയാൽ അതിന് അഞ്ചുലക്ഷമാണ് ഗ്രാൻറ്. ഇതിന് ശേഷം ഇൗ രൂപരേഖ ഒന്നുകിൽ സ്റ്റാർട്ട് അപ്പ് മിഷന് തെന്ന നൽകാം. മിഷൻ അത് തങ്ങളുടെ ‘ഇൻക്യുബേറ്ററു’കളിൽ സൂക്ഷിക്കും. അതായത് കോഴിഫാമുകളിൽ മുട്ട ഇൻക്യുബേറ്ററിൽ അടവെക്കുന്നപോലെ.

start-up-mission-2
കേരള സ്​റ്റാർട്ടപ്​ മിഷൻ നോഡൽ ഒാഫിസർ ഡോ. വി.എം. നിഷാദ്, വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ,

ഏതൊരാൾക്കും വന്ന് ഇൻക്യുബേറ്ററിൽ നിന്ന് ഇൗ ആശയവും രൂപരേഖയും എടുത്ത് അത്പ്രകാരം സംരംഭങ്ങൾ തുടങ്ങാം. അതിനുള്ള മാർഗനിർദേശങ്ങൾ, പരിശീലനം, വായ്പകൾ ലഭിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങി ഏത് കാര്യത്തിനും സ്റ്റാർട്ട് മിഷൻ കൂടെയുണ്ടാകും. ഇത്തരം ആശയങ്ങൾ സ്വീകരിക്കാനും പങ്കുവെക്കാനുമായി മിഷൻ െഎ.ഇ.ഡി.സി സമ്മിറ്റ് എന്ന പേരിൽ സമ്മേളനം നടത്താറുണ്ട്. www.startupmission.kerala.gov.in സൈറ്റിൽ വിശദാംശങ്ങൾ.

പ്രവാസികൾക്ക് മാത്രമായി ടി.ബി.െഎ

പ്രവാസികൾക്കായി കാക്കനാട് ഇൻഫോ പാർക്കിൽ എൻ.ആർ.െഎ. ടി.ബി എന്ന പേരിൽ പ്രത്യേക ടി.ബി.െഎ തുറന്നിട്ടുണ്ട്. പ്രവാസികളുെട ആശയങ്ങളും സംരംഭങ്ങളും സമർപ്പിക്കാനുള്ള ഇടമാണിത്. പ്രവാസികൾക്ക് തങ്ങളുടെ ആശയങ്ങൾ നൽകാം, മറ്റൊന്ന് നേടാം, സംരംഭം തുടങ്ങാം. കാക്കനാട് ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിലാണ് ഒാഫിസ്. www.nritbi.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentmalayalam newsKerala youthStart Up mission
News Summary - Kerala start up mission
Next Story